/sathyam/media/media_files/2025/05/23/7uokA9DULLIhOJYAFHs6.jpg)
പാലക്കാട്: കുവൈറ്റ് കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ഒരുക്കം 2025 പദ്ധതിയുടെ ഭാഗമായി ഇന്നലെ വല്ലപ്പുഴ യത്തീംഖാന ഓഡിറ്റോറിയത്തില്‍ നടത്തിയ സമൂഹവിവാഹം പ്രൗഡോജ്ജ്വലമായി. മുസ്ലിം ലീഗ് സംസ്ഥാന വൈസ്പ്രസിഡന്‍റ് സി.എ.എം.എ കരീം ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യപ്രവര്‍ത്തന മേഖലകളില്‍ വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കെ.എം.സി.സികള്‍ വലിയ പങ്കാണ് വഹിക്കുന്നതെന്ന് കരീം പറഞ്ഞു. അവരുടെ പ്രവര്‍ത്തനങ്ങള്‍ മുസ്ലിം ലീഗിന് വലിയ കൈത്താങ്ങാണെന്നും അദ്ദേഹം പറഞ്ഞു.
കുവൈറ്റ് കെ.എം.സി.സി. പാലക്കാട് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് അപ്പക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ.ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉത്‌ബോധന പ്രസംഗം നടത്തി. നാല് വധൂവരന്മാരുടെ നിക്കാഹ് കര്‍മ്മം മൂസ് ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ഹിന്ദു സമുദായത്തില്‍ പെട്ട വധുവിന്റേയും വരന്റെയും വിവാഹത്തിന് തൂത ഷണ്‍മുഖന്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിച്ചു.
മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് മരക്കാര്‍ മാരായമംഗലം, ജനറല്‍ സെക്രട്ടറി അഡ്വ.ടി.എ.സിദ്ധീഖ്, എന്‍.ഷംസുദ്ധീന്‍ എം.എല്‍.എ, വി.കെ.ശ്രീകണ്ഠന്‍ എം.പി, ബഹാവുദ്ധീന്‍ നദ് വി, നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്ല്യാര്‍, കെ പി സി സി അംഗം റിയാസ് മുക്കോളി, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേററ് അംഗം കളത്തില്‍ അബദുള്ള, കുവൈത്ത് കെഎംസിസി തൃശൂർ ജില്ലാ പ്രസിഡന്റ് ഹബീബ് മുറ്റിചൂർ എന്നിവർ ആശംസകൾ നേർന്നു.
ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം അബ്ദുള്‍ റഷീദ് തങ്ങള്‍ റിഫായി, പട്ടാമ്പി, കുവൈറ്റ് കെ.എം.സി.സി ജില്ലാ കമ്മറ്റി അഗങ്ങളായ സലാം പട്ടാമ്പി, സൈതലവി, ഒറ്റപ്പാലം, ഷിഹാബ് പുവ്വക്കോട്, അഷ്‌റഫ് തൂത, സൈതലവി വിളയൂര്‍, റഫീഖ് മുടപ്പക്കാട്, അഷ്‌റഫ് വല്ലപ്പുഴ, കെ.ടി.നൗഫല്‍, പി.ഷഫീഖ്, കെ.പി.ബാപ്പുട്ടി, എം.എസ്.നാസര്‍, സി.എ.സാജിത്, കുഞ്ഞാ നുമാസ്റ്റര്‍, എം.എ.സമദ്, വി.എം. മുഹമ്മദലി മാസ്റ്റര്‍, കെ.ടി.എ.ജബ്ബാര്‍, എസ്.ടി.യു.ജില്ലാ സെക്രട്ടറി പി.പി.മുഹമ്മദ് കാസിം, ഒ.പി.ബഷീര്‍, പട്ടാമ്പി മണ്ഡലം ലീഗ് നേതാക്കളായ ഇ.മുസ്തഫ മാസ്റ്റര്‍, അഡ്വ.മുഹമ്മദലി മറ്റാംതടം, ഷരീഫ് കൈപ്പുറം, അഡ്വ.എ.എ.ജമാല്‍, എം.ടി.കുഞ്ഞു മുഹമ്മദ്, ടി പി.ഉസ്മാമാന്‍, മുഷ്താഖ്, എം.ടി.സലാം, കബീര്‍ കളത്തില്‍, കെ.സദഖത്തുള്ള,
ടി.പി.അസൈനാര്‍ ഹാജി, സി.കെ.സിദ്ധീഖ്, കെ.നൗഷാദ് മാസ്റ്റര്‍, എന്‍.കെ.കുഞ്ഞുമുഹമ്മദ് മുസ്ല്യാര്‍, പി.കെ.മുത്തുകോയ തങ്ങള്‍, എന്‍.കെ.മൊയ്തുക്കുട്ടി ഹാജി, ടി.ടി.അബൂബക്കര്‍, പി.കെ.ആറ്റക്കോയ തങ്ങള്‍, സി.മുസ്തഫ, എം.വീരാന്‍ ഹാജി, ഇസ്മാഈല്‍ വിളയൂര്‍, എ.ടി.ഉമ്മര്‍, എം.സുഹൈല്‍മാസ്റ്റര്‍, വി.പി.ഉണ്ണീന്‍കുട്ടി, കെ.സിദ്ധീക്ക് റഹീമി, പി.ആഷിക്, പി.ഫിറോസ്, എം.മഷ്‌ക്കര്‍, ഹസീബ് മാട്ടായ, ടി.റഹ്മമത്ത്, സല്‍മത്ത് ടീച്ചര്‍, കെ.സല്‍മ സദക്ക, എം. റംലത്ത്, എം.ടി. നബീസ, എം.റഹ്മത്ത്, ഷാഹിദ, അഫീല, വി.സുബൈദ, ടി.ഷരീഫ, വി.നജ്മ, അവര്‍ണ ആന്റണി, ഷരീഫ അഹമ്മദ്, മൈമൂന, ഷീല ബാലന്‍, വൈറ്റ്ഗാര്‍ഡ് ക്യാപ്റ്റന്‍ ആബിദ് കൊണ്ടൂര്‍ക്കര, ബിന്ദുസന്തോഷ്, വിജയലക്ഷ്മി, പി.മുരളി, രവി മാട്ടായ, എം.ടി.ഫാസില്‍, എന്‍.ഹൈദരലി, ഹക്കീം ചൂരക്കോട്, സൈത് കോട്ടനാട്, കെ.ദാവൂദ് ഹാജി, നസീര്‍ ആലിക്കല്‍, ബാലഗോപാലന്‍, എന്‍.ഹാരിസ്, കെ.ടി.യാസിര്‍, മന്‍സൂര്‍ ചൂരക്കോട്, പി, ഫിറോസ്, വി.പി.ഉണ്ണീന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.
സ്‌കൈ വൈ ഗ്രൂപ്പ് ചെയര്‍മാന്‍ നാസര്‍ പട്ടാമ്പി, എ.എം.ഗ്രൂപ്പ് ചെയര്‍മാന്‍ ആ ബിദ് മുളയങ്കാവ്, എം.പി, ഗ്രൂപ്പ് ചെയര്‍മാന്‍ ഷരീഫ് തൃത്താല, എം.എ.സണ്‍സ് ഗ്രൂപ്പ് സഫ്വാന്‍ എന്നിവരെ കെ.എം.സി, സി.ജില്ലാ കമ്മറ്റി ഉപഹാരം നല്‍കി ആദരിച്ചു.
മുസ്ലിം ലീഗ് പാലക്കാട് ജില്ലാ കമ്മറ്റിയുടെ ഫണ്ട് ശേഖരണം പാണക്കാട് സാദിഖലി, ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കുവൈറ്റ് 4000 ത്തോളം പേർക്കുള്ള വിഭവസമൃദമായ ഭക്ഷണവും ഒരുക്കിയിരുന്നു. കെ.എം.സി.സി. പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ തെങ്കര സ്വാഗതവും, ട്രഷറര്‍ അബ്ദുൾ റസാഖ് കുമരനെല്ലൂര്‍ നന്ദിയും പറഞ്ഞു.