പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗം ട്രെയിനുകളിലും പ്ലാറ്റ്ഫോമിലും ലഹരി വസ്തുക്കളുടെയും നിരോധിത പുകയില ഉല്പനങ്ങളുടെയും കടത്തിനെതിരെ പരിശോധന നടത്തിവരവേ സെക്കന്ദരാബാദ് തിരുവനന്തപുരം ശബരി എക്സ്പ്രസിൽ എസ് സെവൻ കോച്ചിൽ സംശയാസ്പദമായ രീതിയിൽ കണ്ട മഹാരാഷ്ട്ര സ്വദേശിയുടെ കൈവശം യാതൊരുവിധ രേഖകളും ഇല്ലാതെ കടത്തികൊണ്ടുവരികയായിരുന്ന നാൽപത്തിയെട്ടു ലക്ഷത്തി ഇരുപതിനായിരം രൂപ കണ്ടെത്തി.
തിരുപ്പതിയിൽ നിന്നും വളാഞ്ചേരിയിലേക്ക് കടത്തുകയായിരുന്ന പണം കൈവശം വയ്ക്കുന്നതിനുള്ള രേഖകൾ ഒന്നും തന്നെ കാണിക്കാത്തതിനാൽ സംഘം കണ്ടെത്തിയ പണം കണ്ടു കെട്ടുകയും തുടർ നിയമനടപടികൾക്കായി ആദായനികുതി വകുപ്പിന് കൈമാറുകയും ചെയ്തു.
ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗം സബ്ഇൻസ്പെക്ടർമാരായ എപി ദീപക്, എ പി അജിത്ത് അശോക്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ കെ എം ഷിജു, ഹെഡ് കോൺസ്റ്റബിൾ അജീഷ് ഓ കെ എന്നിവരെ അടങ്ങിയ സംഘമാണ് കള്ളപ്പണം പിടികൂടിയത്.