New Update
/sathyam/media/media_files/2025/05/04/r2W6oL2opZDKcOSXKKDL.jpg)
പാലക്കാട്: ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാടൂരിലാണ് അപകടമുണ്ടായത്. തോലനൂർ ജാഫർ- റസീന ദമ്പതികളുടെ മകൻ സിയാൻ ആദം ആണ് മരിച്ചത്.
Advertisment
അപകടത്തിൽ മൂന്ന് പേർക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ​ഗുരുതരമാണ്. രാത്രി ഏഴോടെയാണ് അപകടമുണ്ടായത്.
പാടൂർ പാൽ സൊസൈറ്റിക്കു സമീപം ആലത്തൂർ ഭാ​ഗത്തേക്ക് വരുകയായിരുന്നു ഓട്ടോയിൽ എതിർ ദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു.
ഓട്ടോയിൽ സഞ്ചരിച്ച കുട്ടിയുടെ ഉമ്മ റസീന, റസീനയുടെ മാതാവ് റ​ഹ്മത്ത്, ഡ്രൈവർ ബാലസുബ്രഹ്മണ്യൻ എന്നിവർക്കാണ് പരിക്കേറ്റത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us