പാലക്കാട്: സംരക്ഷണ ഭിത്തിയോ കൈവരിയോ ഇല്ലാതെ കനാല്‍ നിറയെ വെള്ളം ഒഴുകുന്നു. ഡ്രൈവറുടെ ശ്രദ്ധ ഒരു സെക്കന്റ് തെറ്റിയാല്‍ കനാലില്‍ വീണതു തന്നെ.
മൈതാനത്ത് ഐ എം എ ജംങ്ഷനില്‍ നിന്നും സിവില്‍ സ്റ്റേഷന് വഴി പോകുന്ന പ്രധാന റോഡിലാണ് ഈ അപകടകെണി പതിയിരിക്കുന്നത്.
/sathyam/media/media_files/2025/01/06/QVwXaLdxcRApSMPq3C8G.jpeg)
കോടതിയടക്കം ഒട്ടേറെ പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്ള സിവില്‍ സ്റ്റേഷന്, യാക്കര വഴി തങ്കം ഹോസ്പിറ്റല്‍, പാലന ഹോസ്പിറ്റല്‍ വഴി കൊടുവായൂര്‍, കൊല്ലങ്കോട് വഴി വിവിധ ഗ്രാമപ്രദേശങ്ങളിലേക്ക് പോകുന്ന ബസ്സുകളടക്കം ഒട്ടേറെ വാഹനങ്ങള്‍ കടന്നുപോകുന്നത് ഇതുവഴിയാണ്.
രാത്രിയായാല്‍ അപകട സാധ്യതയും കൂടുതലാണ്. ബന്ധപ്പെട്ട അധികൃതര്‍ എത്രയും വേഗം നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.