Advertisment

പാലക്കാട് മുനിസിപ്പല്‍ ബസ്റ്റാന്റ്: സ്വപ്ന സാക്ഷാല്‍ക്കാരം നടക്കുമോ?

യാത്രക്കാര്‍ ദുരിതയാത്ര തുടരുന്നു. എത്രയും വേഗം സ്റ്റാന്റിന്റെ പണി പൂര്‍ത്തിയാക്കി യാത്ര സൗകര്യം ഒരുക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു.

author-image
ജോസ് ചാലക്കൽ
New Update
palakkad 123

പാലക്കാട്: പാലക്കാടന്‍ ജനതയുടെ ചിരകാല സ്വപ്നമായ മുനിസിപ്പല്‍ ബസ്റ്റാന്റ് ഉടന്‍ സാക്ഷാല്‍ക്കാരം നടക്കുമോ? ഇത് ചോദിക്കുന്നത് പാലക്കാട്ടെ ജനങ്ങളാണ്.

Advertisment

ബസ്റ്റാന്റ് പൊളിച്ചു മാറ്റി വര്‍ഷങ്ങള്‍ കഴിഞ്ഞു ഏറെ പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ പണി നടന്നെങ്കിലും പൂര്‍ണ്ണമാകാതെ ഇപ്പഴും നോക്കുകുത്തിയായി നില്‍ക്കുന്നു.


 പൊന്തക്കാടുകള്‍ വളര്‍ന്നും രാത്രിയില്‍ സാമൂഹ്യ വിരുദ്ധരുടെ താവണവുമായി മാറിയ ഈ പണി തീരാത്ത സ്റ്റാന്റിന് എന്നാണ് ഒരു ശാപമോഷം ഉണ്ടാവുകയെന്ന് യാത്രക്കാരും പ്രദേശത്തെ കച്ചവടക്കാരും ചോദിക്കുന്നു.


 ബസ്റ്റാന്റ് പൊളിച്ചു മാറ്റിയതിനു ശേഷം യാത്രക്കാരില്ലാത്തതിനാല്‍ കച്ചവടം ഇല്ലാതെ നഷ്ടം സഹിക്കാനാവാതെ പല വ്യാപാരികളും അടച്ചുപൂട്ടി.


യാത്രക്കാര്‍ ദുരിതയാത്ര തുടരുന്നു. എത്രയും വേഗം സ്റ്റാന്റിന്റെ പണി പൂര്‍ത്തിയാക്കി യാത്ര സൗകര്യം ഒരുക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു.


 

Advertisment