പാലക്കാട്: പാലക്കാട് താലൂക്ക് എന്‍എസ്എസ് യൂണിയന്റെയും ലയണ്‍സ് ക്ലബ് പാലക്കാട് ചേമ്പറിന്റെയും ആഭിമുഖ്യത്തില്‍ ട്രിനിറ്റി ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ കണ്ണു പരിശോധന ക്യാമ്പ് നടത്തി.
/sathyam/media/media_files/2025/01/06/0IUO6AsRRDmNZtDXwChC.jpeg)
ലയണ്‍സ്ക്ലബ് പാലക്കാട് ചേമ്പര്‍ പ്രസിഡന്റ് പി ബൈജു അധ്യക്ഷത വഹിച്ച യോഗത്തില്‍ എന്‍എസ്എസ് യൂണിയന് പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോന് ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ചു.
എന്‍എസ്എസ് താലൂക്ക് യൂണിയന് സെക്രട്ടറി എന്‍ കൃഷ്ണകുമാര്‍, ലയണ്‍സ് ക്ലബ് ഡിസ്റ്റിക് ക്യാബിനറ്റ് സെക്രട്ടറി വിമല്‍ വേണു, ലയന്‍സ് ക്ലബ് ഡിസ്ട്രിക്ട് കോഡിനേറ്റര്‍ പത്മജ പ്രദീപ് മേനോന്, ട്രിനിറ്റി ഹോസ്പിറ്റല്‍ മാര്‍ക്കറ്റിംഗ് കോഡിനേറ്റര്‍ പ്രദീപ്, എന്‍എസ്എസ് യൂണിയന് കമ്മിറ്റി മെമ്പര്‍ ആര് ശ്രീകുമാര്‍, കുന്നത്തൂര്‍ മേട് കരയോഗം സെക്രട്ടറി ചന്ദ്രശേഖരന് നമ്പ്യാര്‍, എന്‍എസ്എസ് താലൂക്ക് വനിതാ യൂണിയന് സെക്രട്ടറി അനിതാ ശങ്കര്‍, ലയണ്‍സ് ക്ലബ് പാലക്കാട് ചേമ്പര്‍ പ്രോഗ്രാം കോഡിനേറ്റര്‍ ടി മനോജ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
എന്‍എസ്എസ് താലൂക്ക് യൂണിയന് ഭാരവാഹികളായ പി സന്തോഷ് കുമാര്‍, കെ ശിവാനന്ദന്, കെ പി രാജഗോപാല്‍, സി വിപിന ചന്ദ്രന്, വി നളിനി, സുനിത ശിവദാസ്, ലയണ്‍സ് ക്ലബ് ഭാരവാഹികളായ എന്‍ പുരുഷോത്തമന്, റോഷന് അലക്സ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.