സ​ന്നി​ധാ​ന​ത്തെ ഷൂ​ട്ടിം​ഗ് വി​വാ​ദം: ഷൂ​ട്ടിം​ഗ് ന​ട​ന്ന​ത് പ​മ്പ ഹി​ല്‍ ടോ​പ്പി​ലെന്ന് സം​വി​ധാ​യ​ക​ന്‍റെ മൊ​ഴി. വ​ന​ത്തി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​നാ​ണ് വ​നം​വ​കു​പ്പ് പ​ത്ത​നം​തി​ട്ട റാ​ന്നി ഡി​വി​ഷ​ന്‍ കേ​സെ​ടു​ത്ത​ത്.

പെ​രി​യാ​ര്‍ ക​ടു​വാ സ​ങ്കേ​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യ സ്ഥ​ല​ത്താ​ണോ ചി​ത്രീ​ക​ര​ണം ന​ട​ത്തി​യ​തെ​ന്ന് വ​നം​വ​കു​പ്പ് പ​രി​ശോ​ധി​ച്ചു​ വ​രി​ക​യാ​ണ്.

New Update
dire

കൊ​ച്ചി: സ​ന്നി​ധാ​ന​ത്തെ ഷൂ​ട്ടിം​ഗ് വി​വാ​ദ​ത്തി​ല്‍ സം​വി​ധാ​യ​ക​ന്‍ അ​നു​രാ​ജ് മ​നോ​ഹ​റി​ന്‍റെ മൊ​ഴി​യെ​ടു​ത്ത് ദേ​വ​സ്വം വി​ജി​ല​ന്‍​സ് എ​സ്പി. ഷൂ​ട്ടിം​ഗ് ന​ട​ന്ന​ത് പ​മ്പ ഹി​ല്‍ ടോ​പ്പി​ലെ​ന്നാ​ണ് അ​നു​രാ​ജി​ന്‍റെ മൊ​ഴി.

Advertisment

ദേ​വ​സ്വം വി​ജി​ല​ന്‍​സ് എ​സ്പി ​അ​നു​രാ​ജി​ന്‍റെ കൊ​ച്ചി​യി​ലെ വീ​ട്ടി​ലെ​ത്തി​യാ​ണ് മൊ​ഴിയെ​ടു​ത്ത​ത്. 

മ​ക​ര​വി​ള​ക്ക് ദി​വ​സ​ത്തെ സി​നി​മ ഷൂ​ട്ടിം​ഗി​ല്‍ സം​വി​ധാ​യ​ക​ന്‍ അ​നു​രാ​ജ് മ​നോ​ഹ​റി​നെ പ്ര​തി​യാ​ക്കി പോ​ലീ​സ് ഇ​ന്ന​ലെ​യാ​ണ് കേ​സെ​ടു​ത്ത​ത്. 

വ​ന​ത്തി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​നാ​ണ് വ​നം​വ​കു​പ്പ് പ​ത്ത​നം​തി​ട്ട റാ​ന്നി ഡി​വി​ഷ​ന്‍ കേ​സെ​ടു​ത്ത​ത്. 

പെ​രി​യാ​ര്‍ ക​ടു​വാ സ​ങ്കേ​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യ സ്ഥ​ല​ത്താ​ണോ ചി​ത്രീ​ക​ര​ണം ന​ട​ത്തി​യ​തെ​ന്ന് വ​നം​വ​കു​പ്പ് പ​രി​ശോ​ധി​ച്ചു​ വ​രി​ക​യാ​ണ്.

സ​ന്നി​ധാ​ന​ത്ത് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ നി​ല്‍​ക്കു​ന്ന സ്ഥ​ല​ത്താ​ണ് അ​നു​മ​തി തേ​ടി​യ​ത്.

പ​മ്പ പ​ശ്ചാ​ത്ത​ല​മാ​യ സി​നി​മ​യാ​ണ്. ദേ​വ​സ്വം ബോ​ര്‍​ഡ് അ​ധ്യ​ക്ഷ​ന്‍ അ​നു​മ​തി നി​ഷേ​ധി​ച്ചു എ​ന്ന​ത് ശ​രി​യാ​ണ്. 

പി​ന്നീ​ട് എ​ഡി​ജി​പി എ​സ് ശ്രീ​ജി​ത്തി​നെ സ​ന്നി​ധാ​ന​ത്ത് വ​ച്ച് ക​ണ്ടു. എ​ഡി​ജി​പി​യാ​ണ് പ​മ്പ​യി​ല്‍ ഷൂ​ട്ട് ചെ​യ്യാ​ന്‍ പ​റ​ഞ്ഞ​ത്. അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ എ​ന്നും സം​വി​ധാ​യ​ക​ന്‍ അ​നു​രാ​ജ് മ​നോ​ഹ​ര്‍ പ്ര​തി​ക​രി​ച്ചി​രു​ന്നു.


മ​ക​ര​വി​ള​ക്കി​ന് മു​ന്പാ​യാ​ണ് ദൃ​ശ്യ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ക്കാ​ന്‍ അ​നു​മ​തി തേ​ടി അ​നു​രാ​ജ് മ​നോ​ഹ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് ജ​യ​കു​മാ​റി​നെ സ​മീ​പി​ച്ച​ത്.

സ​ന്നി​ധാ​ന​ത്ത് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ നി​ല്‍​ക്കു​ന്ന സ്ഥ​ല​ത്തു നി​ന്ന് ഷൂ​ട്ട് ചെ​യ്‌​തോ​ട്ടെ എ​ന്നാ​ണ് സം​വി​ധാ​യ​ക​ന്‍ ചോ​ദി​ച്ച​ത്.

സ​ന്നി​ധാ​ന​ത്ത് സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​ന് ഹൈ​ക്കോ​ട​തി​യു​ടെ വി​ല​ക്കു​ണ്ടെ​ന്ന് ജ​യ​കു​മാ​ര്‍ അ​പ്പോ​ള്‍​ത്ത​ന്നെ മ​റു​പ​ടി ന​ല്‍​കി.

മ​ക​രവി​ള​ക്ക് ദി​വ​സം സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​ന് പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍, ഇ​ത് മ​റി​ക​ട​ന്ന് ചി​ത്രീ​ക​രി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

Advertisment