Advertisment

പാറയില്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രം മകരവിളക്ക് മഹോത്സവം 2025

പാറയില്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം ജനുവരി 11 മുതല്‍ 14 വരെ നടക്കും.

New Update
sreedharma

കുറിച്ചിത്താനം: പാറയില്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം ജനുവരി 11 മുതല്‍ 14 വരെ നടക്കും. 11 ശനി വൈകിട്ട് 5:55 ന് കലാ വേദിയില്‍ ഭദ്രദീപപ്രകാശനം ക്ഷേത്രം മേല്‍ശാന്തി ഏറത്തുരുത്തി ഇല്ലം ഹരികുമാര്‍ നമ്പൂതിരി നിര്‍വഹിക്കും.

Advertisment

 6 ന് ഭജന്‍സ്: പൂത്തൃക്കോവില്‍ ഭജനസമിതി, കുറിച്ചിത്താനം. 7:30ന് ആതിരസംഗമം 2025 പ്രീത ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് എട്ടങ്ങാടി നിവേദ്യം, തിരുവാതിരക്കളി.


രണ്ടാം ദിനമായ 12 ഞായര്‍ വൈകിട്ട് 6 ന് വിവിധ ദേശങ്ങളില്‍ നിന്നുള്ള തിരുവാതിര സംഘങ്ങള്‍ പങ്കെടുക്കുന്ന ആതിരസംഗമം 2025. തുടര്‍ന്ന് പാതിരാപ്പൂചൂടല്‍.


13 തിങ്കള്‍ വൈകിട്ട് 6 ന്  കുറിച്ചിത്താനം ശ്രീധരിക്കവലയിലെ കാണിക്കമണ്ഡപത്തില്‍ ദീപക്കാഴ്ച, തുടര്‍ന്ന് ക്ഷേത്രത്തിലേക്ക് താലപ്പൊലി ഘോഷയാത്ര. കലാവേദിയില്‍ വൈകിട്ട്  7 ന് സംഗീതസദസ്സ്: ആദിത്യദേവ് വി., പുന്നയൂര്‍ക്കുളം (ചെന്നൈ). 8.30 ന് ഭജന്‍സ്: ശ്രീകൃഷ്ണ ഭജനസമിതി, കുറിച്ചിത്താനം. 9.30 ന് നൃത്തനൃത്യങ്ങള്‍.


മകരവിളക്ക് ദിനമായ 14 ചൊവ്വ രാവിലെ 6 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 6.30 ന് പുരാണപാരായണം, 7.45 ന് അഷ്ടാഭിഷേകം, മേളം: കലാപീഠം കുറിച്ചിത്താനം രതീഷും സംഘവും. 8.45 ന് മകരസംക്രമപൂജ. 10 ന് നാരായണീയപാരായണം, 12 ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5.30 ന് പഞ്ചവാദ്യം, 6.15 ന് ദീപാരാധന, ദീപക്കാഴ്ച, ചുറ്റുവിളക്ക്. 


സോപാനസംഗീതം: കൃഷ്ണദേവ്, കൃഷ്ണകൃപ. തുടര്‍ന്ന് കളമെഴുത്തുപാട്ട്. കലാവേദിയില്‍ വൈകിട്ട് 6.45 ന് ഓട്ടന്‍തുള്ളല്‍: ഗിന്നസ് ജയകുമാര്‍, കുറിച്ചിത്താനം. 7.45 ന് സെമിക്ലാസിക്കല്‍ ഡാന്‍സ്: കുമാരി. ശ്രേയ പ്രമോദ്, 8 ന്: ഗാനസന്ധ്യ 2025 -  സിംഫണി ഓര്‍ക്കസ്ട്ര, പാലാ.


 

Advertisment