New Update
/sathyam/media/media_files/2025/12/16/untitled-design99-2025-12-16-01-36-44.png)
പത്തനംതിട്ട: ഇടതടവില്ലാതെ ചെയിൻ സർവീസുകളും ദീർഘദൂര സർവീസുകളുമായി ശബരിമലയിലേക്കുള്ള യാത്ര സുഗമമാക്കി കെഎസ്ആർടിസി.
Advertisment
പമ്പയിൽ നിന്നും 196 ബസുകൾ ആണ് സർവീസ് നടത്തുന്നത്. പമ്പ - നിലക്കൽ റൂട്ടിൽ ഇരുവശത്തേക്കുമായി ഇതുവരെ 71,500 ചെയിൻ സർവീസുകൾ നടത്തിയിട്ടുണ്ട്.
പമ്പയിലേക്ക് 8030, പമ്പയിൽ നിന്നും 8050 എന്നിങ്ങനെ ദീർഘദൂര സർവീസുകളും നടത്തിയിട്ടുണ്ട്.
ഇതോടൊപ്പം തെങ്കാശി, പഴനി, കോയമ്പത്തൂർ തുടങ്ങിയ ഇൻറർസ്റ്റേറ്റ് സർവീസുകളും ആരംഭിച്ചിട്ടുണ്ട്. ഗുരുവായൂർ, തൃശൂർ എന്നീ സ്ഥലങ്ങളിലേക്കും സർവീസുകൾ നടത്തുന്നുണ്ട്.
പമ്പ ഓഫീസിൽ യാത്രക്കാർക്ക് ട്രാവൽ കാർഡുകൾ ലഭ്യമാണ്. വിവിധ സ്ഥലങ്ങളിലേക്ക് ചാർട്ടേഡ് ട്രിപ്പുകൾ ക്രമീകരിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us