New Update
/sathyam/media/media_files/2025/11/30/1513379-police-1-2025-11-30-21-46-41.webp)
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്ന് പൊലീസ് ഉദ്യോ​ഗസ്ഥൻ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് ജാമ്യം നിന്നത്.
Advertisment
13കാരിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിലെ പ്രതിയായ കിളികൊല്ലൂർ സ്വദേശി ശങ്കരൻകുട്ടിക്കാണ് ഉദ്യോ​ഗസ്ഥൻ ജാമ്യം നിന്നത്.
സുനിൽ കൃഷ്ണന്റെ അയൽവാസിയാണ് പ്രതി ശങ്കരൻകുട്ടി. ഒന്നര മാസം മുമ്പാണ് ശങ്കരൻകുട്ടിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് അറസ്റ്റിലായ ഇയാൾ 40 ദിവസം റിമാൻഡിലായിരുന്നു.
ഡിസംബർ 30ന് ജാമ്യം ലഭിച്ചു. ഇതിനുള്ള രണ്ട് ജാമ്യക്കാരിൽ ഒരാൾ സിഐ സുനിൽകൃഷ്ണയായിരുന്നു. എന്നാൽ, തെറ്റ് ചെയ്തിട്ടില്ലെന്ന ബോധ്യത്തിലാണ് സഹായം നൽകിയതെന്നാണ് സുനിൽ കൃഷ്ണന്റെ വാദം.
വിവരം ചോർന്നതോടെ സുനിൽ കൃഷ്ണൻ ജാമ്യം ഒഴിഞ്ഞു. സുനിലിനെതിരെ വകുപ്പുതല അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us