ശബരിമല മകരവിളക്ക് മഹോത്സവം ; ജനുവരി 14ന് പത്തനംതിട്ട ജില്ലയിൽ പ്രാദേശി അവധി പ്രഖ്യാപിച്ചു

തിങ്കളാഴ്‌ച മുതൽ പമ്പയിൽ സ്വകാര്യ വാഹനങ്ങൾക്ക്‌ പാർക്കിങ് അനുവദിക്കുന്നില്ല. വാഹനങ്ങൾ നിലയ്‌ക്കലിൽ വേണം പാർക്ക്‌ ചെയ്യാൻ. 

New Update
sabarimala

പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവം പ്രമാണിച്ച് പത്തനംതിട്ട ജില്ലയിൽ ജനുവരി 14 (ബുധൻ)ന് പ്രാദേശി അവധി പ്രഖ്യാപിച്ചു. ജില്ലാ കലക്ടറാണ് അവധി പ്രഖ്യപിച്ച് ഉത്തരവിട്ടത്.

Advertisment

തിങ്കളാഴ്‌ച വൈകിട്ട്‌ ആറുവരെ 55,679 തീർഥാടകർ ദർശനം നടത്തി. തിങ്കളാഴ്‌ച മുതൽ പമ്പയിൽ സ്വകാര്യ വാഹനങ്ങൾക്ക്‌ പാർക്കിങ് അനുവദിക്കുന്നില്ല. വാഹനങ്ങൾ നിലയ്‌ക്കലിൽ വേണം പാർക്ക്‌ ചെയ്യാൻ. 

ബുധനാഴ്‌ച രാവിലെ 10 മുതല്‍ നിലയ്ക്കലില്‍ നിന്നും പമ്പയിലേക്കും പകൽ 11 മുതല്‍ പമ്പയില്‍ നിന്നും സന്നിധാനത്തേയ്ക്കും തീർഥാടകരെ കടത്തിവിടില്ല.

Advertisment