/sathyam/media/media_files/2026/01/13/img276-2026-01-13-23-54-40.png)
പത്തനംതിട്ട: ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് രം​ഗത്തെത്തിയ കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ വിമർശിച്ച് പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്‍റ് അനില്‍ തോമസ്.
പേരിന്‍റെ അര്‍ത്ഥത്തിന് വിപരീതമായാണ് കുഞ്ഞമ്മ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും വെള്ളം കുടിച്ച് മരിച്ചാല്‍ ഭാഗ്യമെന്നുമാണ് അനില്‍ തോമസ് കുറിച്ചത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ വി സ്‌നേഹയും ശ്രീനാദേവിക്കെതിരെ രംഗത്തെത്തി- "പാർട്ടി ചില തീരുമാനങ്ങൾ എടുക്കുമ്പോൾ പാർട്ടിയേക്കാൾ വലിയ നിലപാട് പാർട്ടി പ്രവർത്തകർക്ക് ഇല്ല, അതാണ് കോൺഗ്രസ്. നിങ്ങൾ ഇന്നൊരു കോൺഗ്രസുകാരിയാണ്" എന്നാണ് സ്നേഹയുടെ വിമർശനം.
സിപിഐ തള്ളിപ്പറഞ്ഞ് കോൺ​ഗ്രസിൽ ചേർന്നയാളാണ് ശ്രീനാദേവി കുഞ്ഞമ്മ. അതേസമയം ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ അതിജീവിത പരാതി നൽകിയിട്ടുണ്ട്.
വ്യക്തിഹത്യ നടത്തുന്ന രീതിയിൽ വീഡിയോ ചെയ്തു. സമൂഹമാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണം നേരിടുന്നുവെന്ന് അതിജീവിത ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു.
രാഹുലിനെ പിന്തുണച്ചായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ വീഡിയോ . ഇവർക്കെതിരെ കേസെടുക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടു.
ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിന് പരസ്യ പിന്തുണയുമായി ശ്രീനാദേവി രംഗത്തെത്തിയിരുന്നു. രാഹുലിനെതിരേ മാധ്യമങ്ങൾ ഇല്ലാ കഥകൾ മെനയുകയാണ്.
സത്യത്തിനൊപ്പമാണ് നിൽക്കുന്നത്. അത് അവൾക്കൊപ്പമാണോ അവനൊപ്പമാണോ എന്നത് നീതിന്യായ കോടതി തീരുമാനിക്കട്ടെ എന്നും അവർ പ്രതികരിച്ചു. ലൈവിൽ പരാതിക്കാരിയെ ആക്ഷേപിക്കുന്ന പരാമർശവും ശ്രീനാ ദേവി നടത്തിയിട്ടുണ്ട്.
കുടുംബ ബന്ധങ്ങൾക്ക് മൂല്യം കൽപ്പിക്കാത്തതിന്‍റെ പ്രശ്‌നം ആണിതെന്നും പരാതികളിൽ കോടതി തന്നെ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. മൂന്നാം പരാതിയിലും അസ്വാഭാവികതയുണ്ടെന്നും ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us