New Update
/sathyam/media/media_files/2026/01/28/img83-2026-01-28-20-10-58.png)
പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ ജാമ്യം ലഭിച്ച കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ സ്വീകരിക്കാനെത്തിയ യൂത്ത് കോൺഗ്രസ് നേതാവ് മാധ്യമങ്ങളെ കണ്ടതോടെ മുങ്ങി.
Advertisment
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റിനോ പി രാജനാണ് രാഹുൽ സ്വീകരിക്കാൻ മാവേലിക്കര സബ് ജയിലിന് പുറത്തെത്തിയത്.
ഏറത്ത് പഞ്ചായത്തിലെ വികസനകാര്യ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ റിനോ മാധ്യമങ്ങളെ കണ്ടതോടെ രാഹുൽ പുറത്തിറങ്ങുന്നത് കാത്തുനിൽക്കാതെ സ്ഥലത്തുനിന്ന് പോകുകയായിരുന്നു.
രാഹുലിന്റെ ജാമ്യ ഉത്തരവുമായി ബന്ധു ജയിലിൽ എത്തിയ സമയത്ത് റിനോയും അടൂരിലെ യൂത്ത് കോൺഗ്രസ് നേതാക്കളും ജയിലിന് പുറത്തുണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us