New Update
/sathyam/media/media_files/2025/04/25/X5ggJzGBeLkB1ZtAwCDN.jpg)
പത്തനംതിട്ട: പത്തനംതിട്ട റാന്നിയില്‍ ഐത്തല കളരിക്കടവില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍പെട്ടു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തെരച്ചില്‍ തുടരുന്നു. കോന്നി സ്വദേശി ജോഷിനെയും മൈലപ്ര സ്വദേശി ക്രിസിനെയുമാണ് കാണാതായത്.
Advertisment
റാന്നിയിലെ സഹപാഠിയെ കാണുന്നതിനായി വീട്ടിലെത്തിയതാണ് പത്ത് പേരടങ്ങുന്ന സംഘം. ഐത്തല കളരിക്കടവില്‍ കുളിക്കാനെത്തിയ കുട്ടികളില്‍ നിന്ന് രണ്ടുപേര്‍ ഒഴുക്കില്‍പെടുകയായിരുന്നു.
മറ്റ് കുട്ടികള്‍ കടവിലേക്കിറങ്ങിയിരുന്നില്ല. ഇരുവരെയും കണ്ടെത്താനുള്ള തെരച്ചിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us