സർക്കാർ ഉത്തരവുകളെ ധിക്കരിച്ചെന്ന് വനംവകുപ്പ്. കോന്നിയിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് സസ്പെൻഷൻ

പഞ്ചായത്തിൻ്റെ ലൈസൻസ് ഉള്ള രണ്ടാളുകൾ കാട്ടുപന്നിയെ വെടിവെച്ചു കൊന്നപ്പോൾ റേഞ്ച് ഓഫീസർ കേസെടുത്തിരുന്നു.

New Update
FOREST

പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് സസ്പെൻഷൻ. പത്തനംതിട്ട കോന്നി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ് ശശീന്ദ്രകുമാറിനെയാണ് സസ്പെന്റ് ചെയ്തത്. 

Advertisment

സർക്കാർ നയത്തിനും ഉത്തരവുകൾക്കും വിരുദ്ധമായി പ്രവർത്തിച്ചെന്ന് കാട്ടിയാണ് നടപടി. ശശീന്ദ്രകുമാർ സർക്കാർ ഉത്തരവുകളെ ധിക്കരിച്ചെന്ന് വനംവകുപ്പ് ആരോപിക്കുന്നു. 

പഞ്ചായത്തിൻ്റെ ലൈസൻസ് ഉള്ള രണ്ടാളുകൾ കാട്ടുപന്നിയെ വെടിവെച്ചു കൊന്നപ്പോൾ റേഞ്ച് ഓഫീസർ കേസെടുത്തിരുന്നു.

മാനദണ്ഡങ്ങൾ പാലിക്കാതെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു എന്ന് മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞിരുന്നു.

Advertisment