തട്ടുകടയിൽ നിന്ന് വാങ്ങിയ ഉള്ളിവടയിൽ നിന്ന് കിട്ടിയത് സി​ഗരറ്റ് കുറ്റി, പരാതി നൽകി, സംഭവം പത്തനംതിട്ടയിൽ

New Update
0_ep5bvwcm_Untitled design (26)

തട്ടുകടയിലെ ഉള്ളിവടയില്‍ നിന്ന് സിഗരറ്റ് കുറ്റി ലഭിച്ചെന്ന് പരാതി. പത്തനംതിട്ട മല്ലപ്പള്ളി ഐഎച്ച്ആര്‍ഡി സ്‌കൂളിന് സമീപമുള്ള തട്ടുകയില്‍ നിന്ന് കഴിച്ച ഉള്ളിവടയില്‍ നിന്നാണ് സിഗരറ്റ് കുറ്റി കിട്ടിയത്. സംഭവത്തില്‍ ജീവന്‍ പി മാത്യുവെന്നയാള്‍ മലപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി. 

Advertisment

വാങ്ങിയ സാധനങ്ങള്‍ സഹിതമാണ് ജീവന്‍ പരാതി നല്‍കിയത്. പൊലീസില്‍ പരാതി നല്‍കിയെന്നും തുടര്‍ നടപടിക്ക് വേണ്ടിയാണ് പഞ്ചായത്തിനെ സമീപിച്ചതെന്നും പരാതിയില്‍ പറയുന്നു. തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പരാതിയിലൂടെ അഭ്യര്‍ത്ഥിച്ചു.

Advertisment