Advertisment

പന്തളത്ത് കാറും വാനും കൂട്ടിയിടിച്ച് അപകടം, മൂന്ന് പേർക്ക് പരിക്ക്

New Update
pandalam-accident

പന്തളത്ത് കാറും മിൽക്ക് വാനും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. പന്തളം മെഡിക്കൽ മിഷൻ ജംഗ്ഷനിലാണ് അപകടം. കാറിൽ സഞ്ചരിച്ചവർക്കാണ് പരിക്കേറ്റത്.

Advertisment

 പുലർച്ചെ ഒരു മണിയോടു കൂടിയായിരുന്നു അപകടം. പരിക്കേറ്റവരെ പന്തളത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് റോഡിൽ വീണ ഓയിൽ, വാഹനാവശിഷ്ടങ്ങൾ എന്നിവ അടൂരിൽ നിന്ന് ഫയർഫോഴ്സ് എത്തി നീക്കം ചെയ്തു.

Advertisment