/sathyam/media/media_files/2025/07/16/kalleli-kavu-2025-07-16-22-13-29.jpg)
പത്തനംതിട്ട (കോന്നി): 999 മലകളെ വന്ദിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ നൂറ്റാണ്ടുകളായുള്ള വിശ്വാസ പ്രമാണങ്ങളെ താംബൂലത്തിൽ നിലനിർത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻകാവിൽ (മൂലസ്ഥാനം) കർക്കടക വാവ് ബലി, പിതൃ തർപ്പണം, ആദ്യ ഉരു മണിയൻ പൂജ, പർണ്ണ ശാല പൂജ, 1001 കരിക്കിന്റെ പടേനി, 1001 മുറുക്കാൻ സമർപ്പണം, വാവൂട്ട് എന്നിവ 24 ന് രാവിലെ 4 മണി മുതൽ നടക്കും.
/filters:format(webp)/sathyam/media/media_files/2025/07/16/kalleli-kavu-2-2025-07-16-22-13-12.jpg)
കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിന്‍റെ ഒരുക്കങ്ങള്‍ കേന്ദ്ര കേരള സർക്കാരിന്റെ വിവിധ വകുപ്പുകളുടെ അനുമതിയോടെ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലും സ്നാന ഘട്ടമായ അച്ചന്‍കോവില്‍ നദിക്കരയിലും നടക്കും. പ്രകൃതി സംരക്ഷണ പൂജയോടെ പർണ്ണ ശാലയില്‍ വാവ് ബലി പൂജകള്‍ക്ക് തുടക്കം കുറിക്കും.
24 ന് രാവിലെ നാല് മണിയ്ക്ക് മല ഉണര്‍ത്തി കാവ് ഉണര്‍ത്തി 999 മല ദൈവങ്ങള്‍ക്ക് മലയ്ക്ക് വലിയ കരിക്ക് പടേനി സമര്‍പ്പണം. 4.30 മുതല്‍ ഭൂമി പൂജ, വൃക്ഷ സംരക്ഷണ പൂജ, ജല സംരക്ഷണ പൂജ, വന്യ ജീവി സംരക്ഷണ പൂജ, സമുദ്ര പൂജ.
5 മണി മുതല്‍ കര്‍ക്കടക വാവ് ബലി കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ച് കളരി ആശാന്‍മാര്‍ക്കും ഗുരുക്കന്‍മാര്‍ക്കും പിതൃക്കള്‍ക്കും പർണ്ണ ശാലയില്‍ വിശേഷാല്‍ പൂജകള്‍ നടക്കും.
1001 കരിക്കിന്റെ പടേനി, 1001മുറുക്കാൻ സമർപ്പണവും തുടര്‍ന്ന് കര്‍ക്കടക വാവ് ബലി കര്‍മ്മവും അച്ചൻ കോവിൽ പുണ്യ നദിയിൽ സ്നാനവും നടക്കും .രാത്രി യാമത്തില്‍ പ്രകൃതി വിഭവങ്ങള്‍ ചേര്‍ത്തുള്ള വാവൂട്ട് പൂജയും നടക്കും.
/filters:format(webp)/sathyam/media/media_files/2025/07/16/kalleli-kavu-3-2025-07-16-22-15-53.jpg)
രാവിലെ 8.30 ന് ഉപ സ്വരൂപ പൂജകൾ, വാനര ഊട്ട്, മീനൂട്ട് തുടർന്ന്
കല്ലേലി അപ്പൂപ്പനും കല്ലേലി അമ്മൂമ്മയ്ക്കും പ്രഭാത വന്ദനം. 9 മണിയ്ക്ക് നിത്യ അന്നദാനം, 10 മണിയ്ക്ക് ആദ്യ ഉരു മണിയന്‍ പൂജ, ഹരി നാരായണ പൂജ, പർണ്ണ ശാല പൂജ, 11.30 ന് നിവേദ്യ പൂജ.
വൈകിട്ട് 6.30 ന് സന്ധ്യാ വന്ദനം ദീപ നമസ്ക്കാരം തുടര്‍ന്ന് ആദി ദ്രാവിഡ നാഗ ഗോത്ര ജനത നൂറ്റാണ്ടുകളായി ആചാരിച്ചു വരുന്ന വാവൂട്ട് ചടങ്ങുകള്‍ നടക്കും എന്ന് കാവ് അധ്യക്ഷന്‍ അഡ്വ സി വി ശാന്തകുമാര്‍, സെക്രട്ടറി സലിം കുമാര്‍ കല്ലേലി, പി ആര്‍ ഒ ജയന്‍ കോന്നി എന്നിവര്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us