New Update
/sathyam/media/media_files/2026/03/04/jamiul-futuh-2026-03-04-16-32-21.jpg)
കോഴിക്കോട് : മധ്യ- പൗരസ്ത്യ രാഷ്ട്രങ്ങളിലും ലോകത്തിന്റെ പലഭാഗങ്ങളിലുമുള്ളവര്‍ യുദ്ധ ഭീതി അനുഭവിക്കുന്ന സഹാചര്യത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ പ്രാര്‍ഥനാ സമ്മേളനം സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ സമാധാന സന്ദേശ പ്രഭാഷണം നടത്തും.
Advertisment
സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി, സി മുഹമ്മദ് ഫൈസി, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, റഹ്‌മത്തുല്ല സഖാഫി എളമരം, സയ്യിദ് മുനീറുല്‍ അഹ്ദല്‍ അഹ്‌സനി സംസാരിക്കും.
മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ച് വെള്ളിയാഴ്ച രാവിലെ 9 മുതലാണ് പ്രാര്‍ഥനാ സമ്മേളനവും ബദ്‌റുല്‍ കുബ്‌റാ ആത്മീയ സംഗമവും സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി നടക്കുന്ന ഗ്രാന്‍ഡ് ഇഫ്താറില്‍ 25,000ത്തില്‍ പരം വിശ്വാസികള്‍ സംബന്ധിക്കും. നൂറുക്കണക്കിന് വിശുദ്ധ ഖുര്‍ആന്‍ ഖത്മുകള്‍ സമര്‍പ്പിച്ചും മഹത്തുക്കളായ ബദ്‌രീങ്ങളെ ഇടയാളരാക്കിയും ലോക സമാധാനത്തിനായി വിശ്വാസി സമൂഹം പ്രാര്‍ഥന നടത്തും.
ലോകത്തെ തന്നെ ഏറ്റവും വലിയ ബദ്ര്‍ അനുസ്മരണ സംഗമത്തിനാണ് ജാമിഉല്‍ ഫുതൂഹ് സാക്ഷ്യം വഹിക്കുന്നത്. രാവിലെ ഒമ്പത് മണിക്ക് ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസോടെ ആരംഭം കുറിക്കുന്ന സമ്മേളനം അര്‍ധരാത്രിക്ക് ശേഷം പ്രാര്‍ഥനാ മജ്‌ലിസോടെ സമാപിക്കും.
മഹ്ളറത്തുല്‍ ബദ്‌രിയ്യ വാര്‍ഷിക സംഗമം, തഅ്ജീലുല്‍ ഫുതൂഹ് മജ്ലിസ്, ഖസീദതുല്‍ ഹംസിയ്യ പാരായണം, ബദര്‍ മൗലിദ്, അസ്മാഉല്‍ ബദ്ര്‍, മശ്ഖുല്‍ ഖുര്‍ആന്‍, അനുസ്മരണ പ്രഭാഷണം, പ്രാര്‍ഥനാ സംഗമം തുടങ്ങിയ സെഷനുകള്‍ക്ക് പ്രമുഖ പണ്ഡിതന്മാരും സാദാത്തുക്കളും നേതൃത്വം നല്‍കും.
വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി
(ഇമാം, ജാമിഉല്‍ ഫുതൂഹ്) ബി സി ലുഖ്മാന്‍ ഹാജി (ജോ. കണ്‍വീനര്‍, സ്വാഗതസംഘം) ശമീം കെ കെ ലക്ഷദ്വീപ് (മീഡിയ കണ്‍വീനര്‍, സ്വാഗതസംഘം) മന്‍സൂര്‍ എ ഖാദിര്‍,(മീഡിയ കോഡിനേറ്റർ)

/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us