Advertisment

പെരിങ്ങോട്ടുകര അസോസിയേഷന്‍ ഡയാലിസിസ് സെന്ററിലേക്ക് 3 ഡയാലിസിസ് മെഷീനുകളും സോളാര്‍ സിസ്റ്റവും നല്‍കി മണപ്പുറം ഫൗണ്ടേഷന്‍

പെരിങ്ങോട്ടുകര അസോസിയേഷന്‍ ഡയാലിസിസ് സെന്ററിലേക്ക് 3 ഡയാലിസിസ് മെഷീനുകളും സോളാര്‍ സിസ്റ്റവും നല്‍കി മണപ്പുറം ഫൗണ്ടേഷന്‍.

New Update
Donation of Dailysis Machine and Solar System

പെരിങ്ങോട്ടുകര അസോസിയേഷന്‍ ഡയാലിസിസ് സെന്ററിലേക്കുള്ള ഡയാലിസിസ് മെഷീനുകളുടെയും സോളാര്‍ സിസ്റ്റത്തിന്റെയും ഉദ്ഘാടനം മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി വി പി നന്ദകുമാര്‍ നിര്‍വ്വഹിക്കുന്നു.

തൃശൂര്‍: പെരിങ്ങോട്ടുകര അസോസിയേഷന്‍ ഡയാലിസിസ് സെന്ററിലേക്ക് 3 ഡയാലിസിസ് മെഷീനുകളും സോളാര്‍ സിസ്റ്റവും നല്‍കി മണപ്പുറം ഫൗണ്ടേഷന്‍. ബിപിഎല്‍ വിഭാഗത്തിലുള്ള രോഗികള്‍ക്ക് സൗജന്യമായും മറ്റു വിഭാഗങ്ങള്‍ക്ക് മിതമായ നിരക്കിലും ഡയാലിസിസ് സൗകര്യം ഉറപ്പുവരുത്തുക ലക്ഷ്യമിട്ടാണ് ഉപകരണങ്ങള്‍ നല്‍കിയത്. 

Advertisment

മണപ്പുറം ഫൗണ്ടേഷന്റെ അസ്സോസിയേറ്റ് ആയി പ്രവര്‍ത്തിക്കുന്ന പെരിങ്ങോട്ടുകര അസോസിയേഷന്‍ ഡയാലിസിസ് സെന്ററിന് നല്‍കുന്ന പ്രതിമാസ ധനസഹായത്തിന് പുറമേയാണിത്. സെന്ററില്‍ നടന്ന ചടങ്ങ് മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റീ വി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. 

 മണപ്പുറം ഫൗണ്ടേഷന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ ആരോഗ്യ മേഖലയിലുള്‍പ്പടെ നിരവധി സേവന പ്രവര്‍ത്തനങ്ങളാണ് ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുള്ളത്.

പരിപാടിയില്‍ നാട്ടിക എംഎല്‍എ സി.സി. മുകുന്ദന്‍, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരന്‍, പെരിങ്ങോട്ടുകര അസ്സോസിയേഷന്‍ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സുഗുണന്‍ കൊട്ടേക്കാട്ട്, മണപ്പുറം സിഇഒ ജോര്‍ജ് ഡി.ദാസ്, സിഎസ്ആര്‍ ഹെഡ് ശില്‍പ ട്രീസ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment