ഡെങ്കി, മലേറിയ ഇന്‍ഷുറന്‍സ്, പ്രതിവര്‍ഷം 59രൂപ മുതല്‍ താങ്ങാനാകുന്ന വിലയില്‍ ഫോണ്‍പേ

പ്രതിവര്‍ഷം വെറും 59 മുതല്‍ ആരംഭിക്കുന്ന തങ്ങളുടെ പുതിയ ഡെങ്കി, മലേറിയ ഇന്‍ഷുറന്‍സ് പ്ലാന്‍ പുറത്തിറക്കിയതായി ഫോണ്‍പേ അവരുടെ പ്ലാറ്റ്‌ഫോമില്‍ അറിയിച്ചു.

New Update
phonepay

കൊച്ചി : പ്രതിവര്‍ഷം വെറും 59 മുതല്‍ ആരംഭിക്കുന്ന തങ്ങളുടെ പുതിയ ഡെങ്കി, മലേറിയ ഇന്‍ഷുറന്‍സ് പ്ലാന്‍ പുറത്തിറക്കിയതായി ഫോണ്‍പേ അവരുടെ പ്ലാറ്റ്‌ഫോമില്‍ അറിയിച്ചു. താങ്ങാനാവുന്ന വിലയുള്ള ഈ ഹെല്‍ത്ത് കവറേജ് പ്ലാന്‍, പ്രാണികള്‍, വായു എന്നിവയിലൂടെ പകരുന്ന രോഗങ്ങളുടെ ചികിത്സാച്ചെലവുകള്‍ക്കായി ഒരു ലക്ഷം രൂപ വരെ ലഭ്യമാക്കുന്ന വര്‍ഷം മുഴുവനും സാധുതയുള്ള,  സമഗ്രമായ ഒരു കവറേജ് ആണ്.

Advertisment

 പ്രത്യേകിച്ചും ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ ഉള്ള ഉപഭോക്താക്കള്‍ ഇത്തരം അസുഖങ്ങള്‍ മൂലമുണ്ടാകുന്ന അപ്രതീക്ഷിത ചികിത്സാ ചെലവുകളില്‍ നിന്ന് വര്‍ഷം മുഴുവനും സാമ്പത്തികമായി പരിരക്ഷിക്കപ്പെടുന്നു എന്ന്  ഈ ഇന്‍ഷുറന്‍സ് കവര്‍ ഉറപ്പാക്കുന്നു.

Advertisment