കാ​സ​ർ​ഗോ​ഡ് പ​തി​നാ​റു​കാ​രി ഗ​ര്‍​ഭി​ണി; സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക്കെ​തി​രെ കേ​സ്, ഒ​ളി​വി​ൽ ക​ഴി​യു​ന്ന യു​വാ​വി​നാ​യി അ​ന്വേ​ഷ​ണം

New Update
kerala police vehicle1

കാ​സ​ർ​ഗോ​ഡ്: പ​തി​നാ​റു​കാ​രി ഗ​ര്‍​ഭി​ണി​യാ​യ സം​ഭ​വ​ത്തി​ൽ സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

Advertisment

ഹോ​സ്‌​റ്റ​ലി​ൽ താ​മ​സി​ച്ച് പ്ല​സ് വ​ണ്ണി​ന് പ​ഠി​ക്കു​ന്ന പെ​ൺ​കു​ട്ടി അ​വ​ധി​ക്ക് വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ക​ടു​ത്ത വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി വീ​ട്ടു​കാ​രെ അ​റി​യി​ച്ച​ത്.

ഡോ​ക്ട‌​റെ ക​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഗ​ർ​ഭി​ണി​യാ​ണെ​ന്ന് വ്യ​ക്‌​ത​മാ​യി. തു​ട​ർ​ന്ന് ഡോ​ക്ട​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ബ​ദി​യ​ഡു​ക്ക പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ താ​മ​സ​ക്കാ​ര​നാ​യ യു​വാ​വി​നെ​തി​രെ പോ​ക്സോ നി​യ​മ പ്ര​കാ​രം കേ​സെ​ടു​ത്തു.

പീ​ഡ​നം ന​ട​ന്ന​ത് കാ​സ​ർ​ഗോ​ഡ് സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യ​തി​നാ​ൽ കേ​സ് അ​വി​ടേ​യ്ക്ക് കൈ​മാ​റി. ഒ​ളി​വി​ൽ ക​ഴി​യു​ന്ന യു​വാ​വി​നാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Advertisment