New Update
/sathyam/media/media_files/2026/02/18/asso-poli-2026-02-18-21-54-42.jpg)
ഇ​ടു​ക്കി: പോലീസ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനത്തിൽ ഉദ്യോഗസ്ഥർ തമ്മിൽ രൂക്ഷമായ വാക്കേറ്റവും ചേരിതിരിഞ്ഞുള്ള തർക്കവും.
Advertisment
തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥനായ മിഥുൻ റോയിയെ എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ച സംഭവത്തെക്കുറിച്ചുള്ള ചർച്ചയാണ് പീരുമേട്ടിൽ നടന്ന സമ്മേളനത്തെ സംഘർഷഭരിതമാക്കിയത്.
സേനാംഗങ്ങളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിച്ചപ്പോൾ ഒരു വിഭാഗം ഉദ്യോഗസ്ഥർ ഭരണാനുകൂല സംഘടനകളുടെ നിലപാടിനെ ചോദ്യം ചെയ്തതാണ് വാഗ്വാദത്തിന് കാരണമായത്.
തർക്കം രൂക്ഷമായതോടെ പ്രസംഗം തടയാൻ പാനൽ ശ്രമിച്ചത് ഒരു വിഭാഗം പോലീസുകാരെ പ്രകോപിപ്പിച്ചു. ഒടുവിൽ ഭാരവാഹികൾ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
സ്വന്തം സഹപ്രവർത്തകർക്ക് നേരെ രാഷ്ട്രീയ അതിക്രമങ്ങൾ ഉണ്ടാകുമ്പോൾ അസോസിയേഷൻ പുലർത്തുന്ന മൗനമാണ് ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചത് എന്നാണ് സൂചന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us