/sathyam/media/media_files/2026/02/08/whatsapp-image-2-2026-02-08-21-51-03.jpeg)
ആലുവ: പെരുമ്പാവുരിൽ അതിഥി തൊഴിലാളികൾക്കിടയിൽ പോലീസിൻ്റെ വ്യാപക പരിശോധന .മയക്കുമരുന്നുമായി ബന്ധപ്പെട്ട് 9 കേസുകൾ രജിസ്റ്റർ ചെയ്തു. ലോഡ്ജുകളിൽ നടന്ന പരിശോധനയിൽ രേഖകളില്ലാതെ താമസിച്ചതുമായി ബന്ധപ്പെട്ട് 3 സത്രീകളെ കസ്റ്റഡിയിലെടുത്തു.
ജില്ലാ പോലീസ് മേധാവി കെ.എസ്സുദർശൻ്റെ മേൽനോട്ടത്തിൽ പെരുമ്പാവൂർ എ എസ്പി ഹാർദിക് മീണയുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധനകൾ .താമസിക്കുന്ന സ്ഥലങ്ങൾ ലോഡ്ജുകൾ മാർക്കറ്റ് ബസ്സുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി നൂറിലേറെ പോലീസ് ഉദ്യോഗസ്ഥരും എക്സൈസും പ്രത്യേക സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന.
ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവരും പരിശോധനയിൽ പങ്ക് ചേർന്നു.
പെരുമ്പാവൂർ പട്ടണത്തിലും പരിസരപ്രദേശങ്ങളിലും താമസിച്ചുവരുന്ന അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കണ്ടെത്തി പരിഹാരം കാണുന്നതിന് വേണ്ടി തദ്ദേശവാസികളെയും ബന്ധപ്പെട്ട വകുപ്പുകളെയും സംഘടനകളെയും ഉൾപ്പെടുത്തിക്കൊണ്ട് ജാഗ്രത സമിതി രൂപീകരിക്കുവാൻ ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ ഐപിഎസ് ന്റെ അധ്യക്ഷതയിൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് നടത്തിയ യോഗം തീരുമാനിച്ചു.
/filters:format(webp)/sathyam/media/media_files/2026/02/08/whatsapp-image-2026-02-08-21-51-45.jpeg)
സമിതിയുടെ കൺവീനർ പെരുമ്പാവൂർ സബ് ഡിവിഷണൽ പോലീസ് ഓഫീസറും ജോയിൻറ് കൺവീനർ പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറും ആയിരിക്കും.
വെങ്ങോല , വാഴക്കുളം പഞ്ചായത്ത് പെരുമ്പാവൂർ' മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് മുൻസിപ്പൽ ചെയർമാൻ, അംഗങ്ങൾ, രാഷ്ട്രീയ-മത-സാമൂഹ്യ-സാംസ്ക്കാരിക സംഘടന ഭാരവാഹികർ ,അതിഥിത്തൊഴിലാളി പ്രതിനിധികൾ എന്നിവർ ഭാരവാഹികളാണ്.
തൊഴിലാളികളുടെ ഇടയിലുള്ള മയക്കുമരുന്ന് - മദ്യം , മറ്റ് അനാശാസ്യ പ്രവർത്തനങ്ങൾ തുടങ്ങിയവയെ കുറിച്ച് സമഗ്രമായ് അന്വേഷിച്ച് നടപടിയെടുക്കും. തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും വിവരശേഖരണം നടത്തുകയും അവർക്കിടയിലുള്ള മറ്റു പ്രശ്നങ്ങൾ പഠിക്കും. ശക്തമായ ബോധവൽക്കരണം നടത്തും.
/filters:format(webp)/sathyam/media/media_files/dTfFgLFc0z2Tb5YxDWV0.jpg)
തൊഴിലാളികളുടെ മക്കൾക്ക് മികച്ച പഠനസഭ സൗകര്യങ്ങൾ ഏർപ്പാട് ചെയ്യുന്നതിന് കൊടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധൽക്കരണവും നടത്തും. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ലോഡ്‌ജുകൾക്കെതിരെ കർശന നടപടിയെടുക്കും.
സമിതി എല്ലാ മാസവും ആദ്യ ആഴ്ചയിൽ പെരുമ്പാവൂർ സബ് ഡിവിഷണൽ പോലീസ് ഓഫീസിൽ വച്ച് യോഗം ചേരും. പ്രതിമാസയോഗങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെയും നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ പോലീസ് പ്രവർത്തനങ്ങൾ വിപുലമാക്കും'.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us