New Update
/sathyam/media/media_files/ryZisLdpSXX4RP7cLsjx.jpg)
വയനാട്: സുൽത്താൻ ബത്തേരിയിൽ പൊലീസ് വാഹനമിടിച്ച് സ്കൂട്ടർ യാത്രികർക്ക് പരിക്ക്. മലപ്പുറം വാഴക്കാട് പുൽപ്പറമ്പിൽ ജാസിദ്(33), ഭാര്യ ഷാഹിന(30), മകന്‍ ജുവാന്‍(3) എന്നിവർക്കാണ് പരിക്കേറ്റത്. അസംപ്ഷൻ ജംങ്ഷനിൽ വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് അപകടം സംഭവിച്ചത്.
Advertisment
ബത്തേരിയില്‍ നിന്ന് ബാരിക്കേഡുകള്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്ന പുത്തൂര്‍വയല്‍ എ.ആര്‍. ക്യാമ്പിലെ പൊലീസ് ലോറിയാണ് സ്‌കൂട്ടറില്‍ ഇടിച്ചത്. അപകടത്തിന് പിന്നാലെ വാഹനം ഓടിച്ച പൊലീസുകാരന്‍ ഓടിരക്ഷപ്പെട്ടു. ഇയാള്‍ മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.