New Update
/sathyam/media/media_files/2025/11/13/img75-2025-11-13-10-15-10.jpg)
കൊല്ലം: കൊല്ലത്ത് ബിന്ദു കൃഷ്ണയ്ക്കെതിരെ പോസ്റ്റർ. ഡിസിസിയ്ക്ക് മുന്നിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ബിന്ദു കൃഷ്ണ ബിജെപി ഏജന്റാണോയെന്ന തരത്തിലുള്ളതാണ് പോസ്റ്ററിലെ ചോദ്യം.
Advertisment
താമര ചിഹ്നത്തിനൊപ്പം നരേന്ദ്ര മോദിയുടെയും ബിന്ദു കൃഷ്ണയുടെയും ചിത്രം വെച്ചാണ് പോസ്റ്ററുള്ളത്. കൊല്ലൂർവിള സീറ്റിലെ സ്ഥാനാർത്ഥി നിർണയത്തെ പരാമർശിച്ചുള്ളതാണ് പോസ്റ്റർ.
അതേസമയം, പോസ്റ്ററിന് പിന്നിൽ രാഷ്ട്രീയ എതിരാളികളെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. കോൺഗ്രസുകാർ ഇത് ചെയ്യില്ല. സ്ഥാനാർത്ഥി നിർണയം താൻ ഒറ്റയ്ക്ക് നടത്തുന്നതല്ലെന്നും ഇത് ഒറ്റ തിരിഞ്ഞ് ആക്രമിക്കുകയാണെന്നും അവർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us