പ്രതിധ്വനി ഗെയിംസ്-സീസണ്‍ 2; രജിസ്ട്രേഷന്‍ ആരംഭിച്ചു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
dfghjkljhgfdfghjk
തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ ഐടി ജീവനക്കാര്‍ക്കായി സംഘടിപ്പിക്കുന്ന പ്രതിധ്വനി ഗെയിംസ്-സീസണ്‍ 2-നുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. 2026 ജനുവരി 30 നാണ് പ്രതിധ്വനി ഗെയിംസ് ആരംഭിക്കുക.

ടെക്നോപാര്‍ക്കിലെ ഐടി ജീവനക്കാരുടെ ക്ഷേമ-വിനോദ കൂട്ടായ്മയായ പ്രതിധ്വനി ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

വോളിബോള്‍, ബാസ്കറ്റ്ബോള്‍, ബാഡ്മിന്‍റണ്‍, ടേബിള്‍ ടെന്നീസ്, ആം റെസ്ലിംഗ്, കാരംസ്, ചെസ്, നീന്തല്‍, 8 ബോള്‍ പൂള്‍, ത്രോബോള്‍ എന്നിവയുള്‍പ്പെടെ 10 ഗെയിം ഇനങ്ങളിലായിട്ടാണ് മത്സരം. 400-ലധികം ഐടി കമ്പനികളില്‍ നിന്നുള്ള 3000-ത്തിലധികം ജീവനക്കാര്‍ പങ്കെടുക്കും.

ഗെയിംസില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടുന്ന കമ്പനിക്ക് പ്രത്യേക അവാര്‍ഡ് നല്‍കും.

രജിസ്ട്രേഷനായി: https://tinyurl.com/bdhzh9zd

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: അഖില്‍ കൃഷ്ണ, ജനറല്‍ കണ്‍വീനര്‍, 9020777356.

രജിസ്ട്രേഷന്‍റെ അവസാന തീയതി ജനുവരി 15.
Advertisment
Advertisment