മാനന്തവാടിയിൽ യുവതിയെ പങ്കാളി വെട്ടിക്കൊന്നു. 14 വയസുള്ള മകൾക്കും ഗുരുതരമായി പരിക്കേറ്റു

പ്രതികൂല കാലാവസ്ഥയിലും നാട്ടുകാരും പോലീസും കുട്ടിയെ കണ്ടെത്താൻ വ്യാപക പരിശോധന നടത്തിയിരുന്നു.

New Update
crime

വയനാട്: മാനന്തവാടിയിൽ യുവതിയെ പങ്കാളി വെട്ടിക്കൊന്നു. ഇടയൂർക്കുന്ന് സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. ആക്രമണത്തിൽ പ്രവീണയുടെ 14 വയസുള്ള മകൾക്കും ഗുരുതരമായി പരിക്കേറ്റു. കുട്ടിയുടെ കഴുത്തിനും ചെവിക്കുമാണ് വെട്ടേറ്റത്. 

Advertisment

സംഭവത്തിന് ശേഷം പ്രതി ദിലീഷ് പ്രവീണയുടെ ഒമ്പത് വയസുള്ള കുട്ടിയുമായി കടന്നു കളഞ്ഞിരുന്നു. പ്രതികൂല കാലാവസ്ഥയിലും നാട്ടുകാരും പോലീസും കുട്ടിയെ കണ്ടെത്താൻ വ്യാപക പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ പ്രതിയായ ദിലീഷിനൊപ്പം കുട്ടിയെ കണ്ടെത്തിയത്.

അടുത്ത തോട്ടത്തിൽ നിന്നാണ് ഇരുവരേയും കണ്ടെത്തിയത്. തെരച്ചിലിനിടെ മൊബൈൽ ഫോൺ കണ്ടെത്തിയതാണ് പ്രതിയെ കണ്ടെത്താൻ നിര്‍ണായകമായത്. മൊബൈൽ ഫോണ്‍ കണ്ടെത്തിയ സ്ഥലത്തിന് സമീപം കൂടുതൽ തെരച്ചിൽ നടത്തുകയായിരുന്നു.

Advertisment