ഭൂമി അവകാശം നിഷേധിച്ചെന്ന പരാതിയിൽ പാലക്കാട് നടുറോഡിൽ നിസ്കരിച്ച് വീട്ടമ്മയുടെ പ്രതിഷേധം; ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ പൊലീസ് ഇടപെട്ട് നീക്കി

New Update
protest palakkad

പാലക്കാട്: ഭൂമി അവകാശം നിഷേധിച്ചെന്ന പരാതിയിൽ പാലക്കാട് ഐഎംഎ ജംഗ്ഷനിലെ നടുറോഡിൽ നിസ്കരിച്ച് വീട്ടമ്മയുടെ പ്രതിഷേധം.

Advertisment

കോയമ്പത്തൂർ കുനിയമ്പത്തൂർ സ്വദേശിനി അനീസയാണ് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഗതാഗതം തടസ്സപ്പെടുത്തി പ്രതിഷേധിച്ചത്.

കൊല്ലങ്കോട് നെണ്ടൻകിഴായയിലുള്ള തന്റെ പരേതനായ ഭർത്താവിന്റെ എട്ട് സെന്റ് ഭൂമി സഹോദരങ്ങൾ തനിക്ക് വിഹിതം നൽകാതെ തട്ടിയെടുത്തു എന്നാണ് അനീസയുടെ പരാതി. 

തനിക്ക് രണ്ട് മക്കളുണ്ടെന്നും നീതി ലഭിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. കൂടെയുണ്ടായിരുന്ന സഹോദരൻ കടയിൽ പോയ സമയത്താണ് അനീസ റോഡിലിരുന്ന് നിസ്കാരം തുടങ്ങിയത്. 

വിവരമറിഞ്ഞെത്തിയ ടൗൺ സൗത്ത് പോലീസ് ഇവരെ സ്റ്റേഷനിലേക്ക് മാറ്റി. ഇവരുടെ സഹോദരനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്.

Advertisment