/sathyam/media/media_files/2026/01/05/untitled-1-2026-01-05-17-02-17.jpg)
കോട്ടയം: സ്വര്‍ണപ്പാളി മുതല്‍ തൊണ്ടിമുതല്‍ മോഷണത്തില്‍വരെ മുഖം നഷ്ടപ്പെട്ട സര്‍ക്കാരിന്റെ ദുര്‍ബലമായ രാഷ്ട്രീയ പ്രതിരോധം, പ്രതിപക്ഷ നേതാവിനെതിരെ 'പുനര്‍ജനി കേസ്' ഉയര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കം രാഷ്ട്രീയ ആയുധവുമാക്കാന്‍ കോണ്‍ഗ്രസ്.
/filters:format(webp)/sathyam/media/media_files/2025/11/07/congress-2025-11-07-21-58-19.png)
വിവാദങ്ങള്‍ പ്രതിപക്ഷ നേതാവിന്റെ രാഷ്ട്രീയ ഗ്രാഫ് ഉയര്‍ത്തുമെന്ന വിലയിരുത്തലിലാണു കോണ്‍ഗ്രസ് നേതൃത്വം.
സി.ബി.ഐ കേസ് ഏറ്റെടുക്കുന്ന പക്ഷം അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചു പ്രതിപക്ഷത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന മോഡി സര്‍ക്കാരിന്റെ അതേ ഫാഷിസ്റ്റ് ശൈലിയാണു പിണറായിയും പിന്തുടരുന്നത് എന്ന കോണ്‍ഗ്രസ് പ്രചാരണായുധമാക്കുക. ഒപ്പം, സി.പി.എം-ബി.ജെ.പി അവിശുദ്ധ ബന്ധം എന്നതു കൂടുതല്‍ ചര്‍ച്ചയാക്കാനും ശ്രമിക്കും.
നിയമസഭ മുന്നൊരുക്കങ്ങള്‍ക്ക് അന്തിമരൂപം നല്‍കാനായി വയനാട്ടില്‍ കോണ്‍ഗ്രസിന്റെ വിശാല നേതൃയോഗം ആരംഭിക്കുന്ന ദിവസമാണ് വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നത്.
/filters:format(webp)/sathyam/media/media_files/2025/05/20/92s4IUw89M6zATTieXV5.jpg)
സുപ്രധാന അജണ്ടകളില്‍നിന്നു മാറി കോണ്‍ഗ്രസിലെ ഭിന്നസ്വരങ്ങള്‍ കത്തിക്കലും ചര്‍ച്ച വഴിമാറ്റലുമായിരുന്നു ലക്ഷ്യമെങ്കിലും നേര്‍വിപരീതമാണ് സംഭവിച്ചത്.
നേതാക്കള്‍ ഒറ്റക്കെട്ടായി സതീശനു പിന്നില്‍ അണിനിരന്നതോടെ സര്‍ക്കാര്‍ ഉദ്ദേശിച്ച ഫലം കണ്ടില്ല.
/filters:format(webp)/sathyam/media/media_files/2025/02/14/cAQI8bhYgCfeH4DNkdv4.jpg)
ലോക്സഭയിലും തദ്ദേശ സ്ഥാപനങ്ങളിലും നടന്ന തെരഞ്ഞെടുപ്പില്‍ ദയനീയപരാജയം ഏറ്റിവാങ്ങിയ അവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ പറ്റുന്ന ഏക കച്ചിത്തുരുമ്പ് കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടാക്കുക എന്ന പരീക്ഷണമാണെന്നു കെ.സി. വേണുഗോപാല്‍ എം.പിയും പറഞ്ഞിരുന്നു.
/filters:format(webp)/sathyam/media/media_files/2026/01/05/kc-venugopal-kpcc-two-day-leadership-summit-2-2026-01-05-14-13-18.jpg)
അതേസമയം, ദുരിതാശ്വാസ നിധിയിലേക്കു പണം പിരിക്കാന്‍ ലോകം മുഴുവന്‍ കറങ്ങിയ മുഖ്യമന്ത്രിയും മന്ത്രിമാരും, പ്രതിപക്ഷ നേതാവിനു മേല്‍ നിയമ ലംഘനമാരോപിക്കുന്നതു പരിഹാസമല്ലേയെന്ന ചോദ്യവും കോണ്‍ഗ്രസ് ഉയര്‍ത്തുന്നുണ്ട്.
പ്രളയബാധിതര്‍ക്ക് കിടപ്പാടം നിര്‍മിച്ച് നല്‍കാനുള്ള ധനസമാഹരണത്തെ നിയമ സാങ്കേതികത്വങ്ങളില്‍ കുരുക്കി തെളിവുണ്ടാക്കി കേന്ദ്ര ഏജന്‍സികള്‍ക്കു മുന്നിലേക്കിടുന്നത് ഇടതുസര്‍ക്കാരിനെ രാഷ്ട്രീയമായി തിരിഞ്ഞുകൊത്തുമെന്നും പ്രതിപക്ഷം കണക്കുകൂട്ടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us