ജില്ലാ വികസന സമിതിയിൽ ഉന്നയിക്കുന്ന വിഷയങ്ങളിൽ വേഗത്തിൽ പരിഹാരം കാണണമെന്ന് പി വി ശ്രീനിജിൻ എം.എൽ.എ ; കിഴക്കമ്പലം പഞ്ചായത്ത് ബസ് സ്റ്റാൻൻ്റിൻ്റെ നവീകരണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും എം.എൽ.എ ; കഴിഞ്ഞ അഞ്ച് വർഷം ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടവും നൽകിയ സഹകരണത്തിന് പി വി ശ്രീനിജിൻ നന്ദി പറഞ്ഞു

New Update
sreejin

കൊച്ചി : ജില്ലാ വികസന സമിതിയിൽ  (ഡി.ഡി.സി) ഉന്നയിക്കുന്ന വിഷയങ്ങൾ ജനങ്ങളുടെ ആവശ്യങ്ങളാണെന്നും ജനപ്രതിനിധികൾ അതിന് മറുപടി നൽകാൻ ബാധ്യസ്ഥരാണെന്നും അതിനാൽ അവർ  ഉന്നയിക്കുന്ന കാര്യങ്ങളിൽ ഉദ്യോഗസ്ഥർ വേഗത്തിൽ നടപടികൾ എടുക്കണമെന്നും പി.വി ശ്രീനിജിൻ എം.എൽ.എ പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.എൽ.എ. 

Advertisment

pv sreejin

കിഴക്കമ്പലം പഞ്ചായത്ത് ബസ് സ്റ്റാൻൻ്റിൻ്റെ നവീകരണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കണം. ഒരു മാസത്തിനകം ഇതിൻ്റെ പുരോഗതി അറിയിക്കണം. വനം വകുപ്പിൻ്റെ കീഴിലുള്ള മുടിക്കൽ ഡിപ്പോയിലേക്ക് തടി എത്തിക്കുന്നതിനുള്ള  പാസ് നൽകുന്നതിന്  അടിയന്തര നടപടി സ്വീകരിക്കാൻ വാഴച്ചാൽ ഡി എഫ് ഒക്ക്  നിർദേശം നൽകണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ച് വർഷം ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടവും നൽകിയ സഹകരണത്തിന് അദ്ദേഹം നന്ദി പറഞ്ഞു. 

ഇൻഫോപാർക്കിന് സമീപം ഇടച്ചിറയിൽ ശ്വാസംമുട്ടൽ അനുഭവപ്പെടുന്നതായി ജനങ്ങളിൽ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും ഇവിടത്തെ  വായുമലിനീകരണതോത് പഠിച്ച് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉമാ തോമസ് എം.എൽ.എ മലിനീകരണ നിയന്ത്രണ ബോർഡ്  ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. 

PV Sreenijin

തെങ്ങോട് അങ്കണവാടിക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പ് നടപടികൾ വൈകുന്നത് ചോദ്യം ചെയ്ത എം.എൽ.എ  തടസ്സങ്ങൾ പരിഹരിച്ച് അങ്കണവാടിയുടെ  നിർമ്മാണം ആരംഭിക്കണമെന്നും ഇതിനായി  എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് തുക അനുവദിക്കുമെന്നും പറഞ്ഞു.  

ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്ലാനിങ് ഓഫീസർ ജി. ഉല്ലാസ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Advertisment