New Update
/sathyam/media/media_files/2025/07/14/oicc-kuwait-2025-07-14-12-39-02.jpg)
ദോഹ: കോഴിക്കോട് പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം.പി അടക്കമുള്ള കോൺഗ്രസ് നേതാക്കളെ പോലീസ് ക്രൂരമായി മർദ്ദിച്ചതിനെതിരെ OICC–INCAS ഖത്തർ സെൻട്രൽ കമ്മിറ്റി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ജനാധിപത്യ വ്യവസ്ഥയിൽ സമാധാനപരമായി പ്രതിഷേധിക്കാൻ പോലും ജനപ്രതിനിധികൾക്കും പൗരന്മാർക്കും അവകാശമില്ലാത്ത സാഹചര്യം കേരളത്തിൽ നിലനിൽക്കുന്നുവെന്നത് അതീവ ദൗർഭാഗ്യകരമാണെന്ന് കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.
കോൺഗ്രസ് പ്രവർത്തകരെയും നേതാക്കളെയും ലക്ഷ്യമിട്ട് നടക്കുന്ന പോലീസ് അതിക്രമങ്ങൾ സർക്കാർ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്നതാണെന്നതിൽ സംശയമില്ലെന്നും, ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ ആവശ്യപ്പെട്ടും കമ്മിറ്റി ആഹ്വാനം ചെയ്തു. ജനപ്രതിനിധികളുൾപ്പടെ യുള്ള നേതാക്കൾക്കെതിരെയുള്ള അക്രമങ്ങളെ കമ്മിറ്റി ശക്തമായി അപലപിച്ചു.
ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ നിയമസംരക്ഷണ ഏജൻസികൾ തന്നെ അക്രമികളുടെ വേഷം ധരിക്കുന്നുവെന്നത് കേരള രാഷ്ട്രീയചരിത്രത്തിൽ കറുത്ത അധ്യായമാകെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
സംഭവത്തിൽ പരിക്കേറ്റ ഷാഫി പറമ്പിൽ എം.പി യുടെയും മറ്റു നേതാക്കളുടെയും വേഗത്തിലുള്ള സുഖപ്രാപ്തി കമ്മിറ്റി ആശംസിച്ചു. കൂടാതെ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ഉറപ്പുനൽകണമെന്ന് കേരള സർക്കാരിനോടും OICC–INCAS ഖത്തർ സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു.

Advertisment