‘സുന്ദരന്മാരായ ചെറുപ്പക്കാരോട് ചേർന്ന് നിൽക്കുമ്പോൾ കാമം തോന്നാത്ത കുടുംബത്തിൽ പിറന്ന ഏത് പെണ്ണിനും ഏതൊരുത്തനോടൊപ്പവും ധൈര്യമായി നിൽക്കാം’; ഇരയെ അധിക്ഷേപിച്ചും രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും മഹിള കോൺഗ്രസ് നേതാവ്

New Update
BINDHU-BINU-POST

പത്തനംതിട്ട: ലൈംഗിക പീഡന കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും അതിജീവിതയെ അപമാനിച്ചുമുള്ള പ്രസ്താവനയിലൂടെ മഹിള കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു ബിനു വിവാദത്തിൽ. ഫേസ്ബുക്കിലൂടെ ആണ് ബിന്ദു ബിനു വിവാദ പ്രസ്താവനയും രാഹുലിനൊപ്പം നിൽക്കുന്ന ചിത്രം ഉൾപ്പെടുത്തിയ പോസ്റ്റും പങ്കുവച്ചത്.

Advertisment

ഇരയുടെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും, ‘സുന്ദരന്മാരായ ചെറുപ്പക്കാരോട് ചേർന്ന് നിൽക്കുമ്പോൾ കാമം തോന്നാത്ത കുടുംബത്തിൽ പിറന്ന ഏത് പെണ്ണിനും ഏതൊരുത്തനോടൊപ്പവും ധൈര്യമായി നിൽക്കാം’ എന്ന അടിക്കുറിപ്പോടെയുമാണ് ബിന്ദു ബിനു പോസ്റ്റ് പ്രസിദ്ധീകരിച്ചത്. ഇരയെ അപമാനിക്കുന്ന തരത്തിലുള്ള ഈ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശക്തമായ പ്രതികരണങ്ങൾക്ക് വഴിവെച്ചു.

ബിന്ദു ബിനുവിന്റെ പോസ്റ്റിനെ അനുകൂലിച്ചും ശക്തമായി എതിർത്തും കമന്റുകൾ ഉയരുന്നുണ്ട്. രാഹുലിന്റെ ജില്ലയിൽ പ്രവർത്തിക്കുന്ന സജീവ കോൺഗ്രസ് പ്രവർത്തകയായ ഇവരുടെ നിലപാട് പാർട്ടിക്കും സമ്മർദ്ദം സൃഷ്ടിക്കുന്നുവെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.

അതേസമയം, ലൈംഗിക പീഡന കേസിൽ പ്രതിയായ രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽ‍കിയിരിക്കുന്നത്. 

Advertisment