ശബരിമലയില്‍ നഷ്ടപ്പെട്ട സ്വര്‍ണ്ണം എവിടെപ്പോയി എന്ന് രമേശ് ചെന്നിത്തല; പ്രത്യേക അന്വേഷണ സംഘത്തെ മുഖ്യമന്ത്രിയുടെ ഓഫീസ്  സ്വാധീനിക്കുന്നു; മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല രംഗത്ത്

എസ്‌ഐടിയുടെ പ്രവര്‍ത്തനങ്ങളെ കഴിഞ്ഞ കുറെ ദിവസങ്ങളായി മുഖ്യമന്ത്രിയുടെ ഓഫീസ് സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ട്. പോലീസ് അസോസിയേഷനിലെ ഇവരുമായി ബന്ധമുള്ള രണ്ടു പേരെ  പ്രത്യേക അനേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തി. 

New Update
pinarai vijayan ramesh chennithala
Listen to this article
0.75x1x1.5x
00:00/ 00:00

 തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണപ്പാളിമോഷണത്തില്‍ നഷ്ടപ്പെട്ട സ്വര്‍ണ്ണം ഇതുവരെ കണ്ടെത്തിയിട്ടില്ല. എവിടെയാണ് സ്വര്‍ണ്ണം എന്ന് ഇതുവരെ  കണ്ടുപിടിക്കാന്‍ പ്ര്‌ത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. തൊണ്ടിമുതല്‍ എവിടെ എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം പറയാന്‍ എസ്‌ഐടിക്ക് കഴിഞ്ഞിട്ടില്ല എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 

Advertisment

ജ്വല്ലറിയുടമ ഗോവര്‍ദ്ധന്റെ കയ്യിലുള്ള 300 ഗ്രാം മാത്രമല്ലല്ലോ നഷ്ടപ്പെട്ട സ്വര്‍ണ്ണം.  പ്രവാസി വ്യവസായി ഇതുമായി ബന്ധപ്പെട്ട് സൂചനകള്‍ നല്‍കിയെന്നാണ് ഞാന്‍ മനസിലാക്കിയിരിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ശരിയായ അന്വേഷണം നടത്തിയാല്‍ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുവരുമെന്നാണ് അദ്ദേഹം ഇപ്പോഴും പറയുന്നത്. 


എസ്‌ഐടിയുടെ പ്രവര്‍ത്തനങ്ങളെ കഴിഞ്ഞ കുറെ ദിവസങ്ങളായി മുഖ്യമന്ത്രിയുടെ ഓഫീസ് സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ട്. പോലീസ് അസോസിയേഷനിലെ ഇവരുമായി ബന്ധമുള്ള രണ്ടു പേരെ  പ്രത്യേക അനേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തി. 

സിപിഎമ്മുമായിട്ട് ആഭിമുഖ്യമുള്ള പോലീസ് അസോസിയേഷന്റെ ഭാരവാഹികള്‍ ഇപ്പോള്‍ എസ്‌ഐടിയുടെ ഭാഗമായി മാറിയിരിക്കുന്നു. അതൊക്കെ സംശയാസ്പദമായ കാര്യങ്ങളാണ് എന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. 

കോടതിയുടെ നിയന്ത്രണത്തിലുള്ള സിബിഐ അന്വേഷണം കൊണ്ടേ വസ്തുതകള്‍ കൂടുതല്‍ പുറത്തുവരികയുള്ളൂവെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

Advertisment