/sathyam/media/media_files/2026/01/30/ramya-haridas-2026-01-30-17-08-18.webp)
പാലക്കാട്: മുൻ ആലത്തൂർ എംപിയും കോൺഗ്രസ് നേതാവുമായ രമ്യ ഹരിദാസിന് ദേശീയ രാഷ്ട്രീയത്തിൽ സുപ്രധാന ചുമതല. ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ ദേശീയ അച്ചടക്ക സമിതി (National Disciplinary Committee) അംഗമായാണ് രമ്യയെ നിയമിച്ചത്.
ദേശീയ അധ്യക്ഷൻ നേരിട്ട് ഫോണിൽ വിളിച്ചാണ് പുതിയ ഉത്തരവാദിത്തത്തെക്കുറിച്ച് അറിയിച്ചതെന്ന് രമ്യ ഹരിദാസ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
തന്റെ രാഷ്ട്രീയ വളർച്ചയ്ക്ക് കരുത്തുപകർന്ന പ്രസ്ഥാനം ഏൽപ്പിച്ച പുതിയ ദൗത്യം ഏറെ അഭിമാനത്തോടെയും ഉത്തരവാദിത്തത്തോടെയും ഏറ്റെടുക്കുന്നുവെന്ന് അവർ പ്രതികരിച്ചു.
കോഴിക്കോട്ടെ സാധാരണ ഗ്രാമത്തിൽ നിന്നും കെഎസ് യു കാലഘട്ടം മുതൽ സജീവ രാഷ്ട്രീയത്തിലിറങ്ങിയ രമ്യ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവിയിൽ നിന്നാണ് ലോക്സഭയിലേക്ക് എത്തിയത്.
ദേശീയ യൂത്ത് കോൺഗ്രസ് സെക്രട്ടറി, ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾ നേരത്തെ വഹിച്ചിട്ടുള്ള രമ്യയ്ക്ക്, സംഘടനയുടെ ആഭ്യന്തര അച്ചടക്കം കാത്തുസൂക്ഷിക്കേണ്ട നിർണായക സമിതിയിലേക്കാണ് ഇപ്പോൾ നിയമനം ലഭിച്ചിരിക്കുന്നത്.
തന്നെ പിന്തുണച്ച നേതാക്കളോടും പ്രവർത്തകരോടും എന്നും കടപ്പെട്ടിരിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us