പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി സു​ഹൃ​ത്തി​ന് കൈ​മാ​റു​ക​യും ചെ​യ്ത കേ​സി​ൽ ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കോ​ന്നി പോ​ലീ​സ് അ​ന​ന്തു​വി​നെ കോ​ട്ട​യ​ത്തെ വാ​ട​ക​വീ​ട്ടി​ൽ നി​ന്നും അ​ഭി​ജി​ത്തി​നെ എ​റ​ണാ​കു​ള​ത്ത് നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു

New Update
arrest

പ​ത്ത​നം​തി​ട്ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി സു​ഹൃ​ത്തി​ന് കൈ​മാ​റു​ക​യും ചെ​യ്ത കേ​സി​ൽ ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ.

Advertisment


ത​ണ്ണി​ത്തോ​ട് മൂ​ഴി സ്വ​ദേ​ശി അ​ന​ന്തു (26), ത​ണ്ണി​ത്തോ​ട് കൂ​ത്താ​ടി​മ​ൺ സ്വ​ദേ​ശി വ​ലി​യ​ത​റ​യി​ൽ വീ​ട്ടി​ൽ അ​ഭി​ജി​ത്ത് (28) എ​ന്നി​വ​രെ​യാ​ണ് കോ​ന്നി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കോ​ട്ട​യം, വെ​ള്ള​പ്പാ​റ​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ഇ​വ​ർ.

പ്ര​ണ​യം ന​ടി​ച്ച് പെ​ൺ​കു​ട്ടി​യെ വ​ശീ​ക​രി​ച്ച അ​ഭി​ജി​ത്ത്, പ​ത്ത​നം​തി​ട്ട​യി​ലെ ലോ​ഡ്ജി​ൽ എ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി സു​ഹൃ​ത്താ​യ അ​ന​ന്തു​വി​ന് അ​യ​ച്ചു​കൊ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് അ​ന​ന്തു ഈ ​ദൃ​ശ്യ​ങ്ങ​ൾ പെ​ൺ​കു​ട്ടി​ക്ക് വാ​ട്ട്സ്ആ​പ്പി​ൽ അ​യ​ച്ചു​കൊ​ടു​ത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തി.

പി​ന്നീ​ട് കു​ട്ടി​യെ പൂ​ങ്കാ​വി​ലു​ള്ള വാ​ട​ക വീ​ട്ടി​ലെ​ത്തി​ച്ചും പീ​ഡി​പ്പി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെ​യ്തു.

പീ​ഡ​ന​വി​വ​ര​മ​റ​ഞ്ഞ് കു​ട്ടി​യു​ടെ ര​ക്ഷ​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കോ​ന്നി പോ​ലീ​സ് അ​ന​ന്തു​വി​നെ കോ​ട്ട​യ​ത്തെ വാ​ട​ക​വീ​ട്ടി​ൽ നി​ന്നും അ​ഭി​ജി​ത്തി​നെ എ​റ​ണാ​കു​ള​ത്ത് നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Advertisment