New Update
/sathyam/media/media_files/2024/12/05/bNcBWRjRvxCMxCOLyQEP.jpeg)
കൊച്ചി: റേ ഫ്ലാറ്റ് പദ്ധതി നിർമ്മാണം പൂർത്തീകരിച്ചിട്ടും ഗുണഭോക്താക്കൾക്ക് ഫ്ലാറ്റുകൾ കൈമാറാൻ കഴിയാത്തത് കോർപ്പറേഷൻ്റെ കുറ്റകരമായ അനാസ്ഥമൂലമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ്. സീവേജ് പ്ലാൻറ് നിർമ്മിക്കുന്നതിന് ഫണ്ട് ലഭിച്ചിട്ടും പൂർത്തീകരിക്കാൻ കഴിയാത്തത് നഗരസഭയുടെ പിടിപ്പുകേടാണ്.
Advertisment
കേന്ദ്ര-സംസ്ഥാന വിഹിതമായി 14.5 കോടി രൂപയും നഗരസഭ വിഹിതമായി 23 കോടിയോളം രൂപയും ലഭിച്ചിട്ടും ഫ്ലാറ്റ് നിർമ്മാണം പൂർത്തീകരിക്കാതെ ഇഴയുന്നത് ഉദ്യോഗസ്ഥതല വീഴ്ച കൊണ്ടാണോ എന്ന് പരിശോധിക്കപ്പെടേണ്ടതാണ്. ഗുണഭോക്തൃ വിഹിതത്തിന്റെ പേരിൽ ഫ്ലാറ്റുകൾ കൈമാറാൻ വൈകുന്നത് ചേരി നിവാസികളോടുള്ള കടുത്ത വഞ്ചനയാണെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ പ്രസിഡന്റ് സമദ് നെടുമ്പാശ്ശേരി കുറ്റപ്പെടുത്തി. കോർപ്പറേഷന്റെ കുറ്റകരമായ അനാസ്ഥയ്ക്കെതിരെ ചേരി നിവാസികളെ അണിനിരത്തി പ്രക്ഷോഭ പരിപാടികൾക്ക് രൂപം കാണുവാൻ ജില്ലാ എക്സിക്യൂട്ടീവ് തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us