/sathyam/media/media_files/2026/01/09/realmi-16-pro-inauguration-2026-01-09-13-34-38.jpg)
കൊല്ലം: കേരളത്തിലെ പ്രമുഖ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ടിന്റെ കൊല്ലം ഷോറൂമിൽ വെച്ച് സ്മാർട്ട്‌ഫോൺ രംഗത്തെ കരുത്തരായ റിയൽമി അവതരിപ്പിക്കുന്ന റിയൽമി 16 പ്രോ സീരീസ് ലോഞ്ച് ചെയ്തു.
ജനുവരി 09-ന് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കേരളത്തിലെ പ്രശസ്ത ടെക് ഇൻഫ്ലുവൻസർ ജയരാജ് ജി നാഥ് പുതിയ സ്മാർട്ട്‌ഫോണുകൾ വിപണിയിൽ പുറത്തിറക്കി.
സ്മാർട്ട്‌ഫോൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന റിയൽമി 16 പ്രോ, റിയൽമി 16 പ്രോ പ്ലസ് എന്നീ മോഡലുകളാണ് ചടങ്ങിൽ അനാവരണം ചെയ്തത്.
ലോഞ്ചിംഗിന് ശേഷം നടന്ന ചടങ്ങിൽ ജയരാജ് ജി നാഥ് ഫോണിന്റെ ആദ്യ വിൽപന നിർവ്വഹിച്ചു. ടെക് ലോകത്തെ പുതിയ മാറ്റങ്ങളെ അടുത്തറിയാൻ നിരവധി ഗാഡ്‌ജെറ്റ് പ്രേമികളാണ് കൊല്ലം ഓക്സിജൻ ഷോറൂമിൽ എത്തിച്ചേർന്നത്.
ലോഞ്ചിംഗിന്റെ ഭാഗമായി പുതിയ ഫോണിന്റെ സവിശേഷതകൾ ജയരാജ് ജി നാഥ് ഉപഭോക്താക്കളെ പരിചയപ്പെടുത്തി. 7000mAh ബാറ്ററിയും, 200MP ക്യാമറയും, അതിവേഗ പെർഫോമൻസ് ഉറപ്പുനൽകുന്ന പ്രൊസസറുകളുമാണ് ഈ സീരീസിനെ വിപണിയിലെ മറ്റ് ഫോണുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.
റിയൽമി 16 പ്രോ സീരീസ് നേരിട്ട് എക്സ്പീരിയൻസ് ചെയ്ത് സ്വന്തമാക്കാൻ എല്ലാവരും ഓക്സിജൻ തന്നെ തിരഞ്ഞെടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്മാർട്ട്‌ഫോണുകൾ പർച്ചേസ് ചെയ്യാൻ ഏറ്റവും അനുയോജ്യമായ ഇടം ഓക്സിജൻ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിജിറ്റൽ റീട്ടെയിൽ രംഗത്തെ വിശ്വസ്ത നാമമായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട്, അത്യാധുനിക സാങ്കേതികവിദ്യയും മികച്ച ഉപഭോക്തൃ സേവനവും ഒരുപോലെ ഉറപ്പാക്കുന്നു.
പുതിയ സ്മാർട്ട്‌ഫോണുകൾ നേരിട്ട് എക്സ്പീരിയൻസ് ചെയ്യാനുള്ള സൗകര്യവും, ആകർഷകമായ ഇ.എം.ഐ സ്കീമുകളും, മികച്ച എക്സ്ചേഞ്ച് ഓഫറുകളും ഓക്സിജന്റെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്.
സുതാര്യമായ സേവനത്തിലൂടെയും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളിലൂടെയും ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട് കേരളത്തിലെ സ്മാർട്ട്‌ഫോൺ വിപണിയിൽ തങ്ങളുടെ മുൻനിര സ്ഥാനം ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us