റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന് 'ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്' സര്‍ട്ടിഫിക്കേഷന്‍

അംഗീകാരം ലഭിക്കുന്നത് തുടര്‍ച്ചയായ മൂന്നാം വര്‍ഷം

New Update
kazhakkoottam technopark
തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ പ്രമുഖ ഇന്നവേഷന്‍ ടെക്നോളജി സേവന ദാതാക്കളായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന് വീണ്ടും ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് സര്‍ട്ടിഫിക്കേഷന്‍. തുടര്‍ച്ചയായ മൂന്നാംവര്‍ഷമാണ് റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന് ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്ത്യ (ജിപിടിഡബ്ല്യു) യുടെ അംഗീകാരം ലഭിക്കുന്നത്.
Advertisment
 
തൊഴിലിട നിലവാരത്തിന്‍റെ രാജ്യാന്തര അംഗീകാരമാണ് ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് സര്‍ട്ടിഫിക്കേഷന്‍. ജീവനക്കാര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വേയെ അടിസ്ഥാനമാക്കിയാണ് റിഫ്ളക്ഷന്‍സിന് ജിപിടിഡബ്ല്യു സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്.

ജീവനക്കാര്‍ക്ക് ലഭിക്കുന്ന മികച്ച അനുഭവങ്ങളിലൂടെ സുസ്ഥിരമായ ബിസിനസ്സ് വളര്‍ച്ച ആരംഭിക്കുമെന്ന് വിശ്വസിക്കുന്നതായി റിഫ്ളക്ഷന്‍സ്  ഇന്‍ഫോ സിസ്റ്റംസിന്‍റെ പീപ്പിള്‍ ആന്‍ഡ് കള്‍ച്ചര്‍ മേധാവി ജിതിന്‍ ചക്കാലക്കല്‍ പറഞ്ഞു. റിഫ്ളക്ഷന്‍സിലെ ജീവനക്കാര്‍ക്ക് ലഭിക്കുന്ന മികച്ച അനുഭവങ്ങളുടേയും സ്ഥിരതയുടേയും പ്രതിഫലനമാണ് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ലഭിക്കുന്ന ജിപിടിഡബ്ല്യു സര്‍ട്ടിഫിക്കേഷന്‍.

റിഫ്ളക്ഷന്‍സിലെ ജീവനക്കാര്‍ക്ക് നല്ല അനുഭവങ്ങള്‍ നല്കുന്നതിനായി വിവിധ കാര്യങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിനൊപ്പം ചില പരിഷ്കാരങ്ങളും കൊണ്ടുവരാറുണ്ട്. ഞങ്ങളുടെ ടീമിലെ ജീവനക്കാരുടെ പിന്തുണയോടെയാണ് അത് നടപ്പിലാക്കുന്നത്. ആഗോളതലത്തില്‍ വികസിക്കുന്നതിനാവശ്യമായ നവീകരണവും ചടുലതയും നിറഞ്ഞ പ്രവര്‍ത്തനങ്ങളാണ് റിഫ്ളക്ഷന്‍സിനെ മുന്നോട്ട് നയിക്കുന്നത്. ഇതിനായി പ്രവര്‍ത്തിക്കുന്ന ഓരോ ജീവനക്കാരോടും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരസ്പര വിശ്വാസം, ഉദ്ദേശ്യലക്ഷ്യം, ജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന സമീപനം എന്നിവയിലൂടെയാണ് ഒരു മികച്ച ജോലിസ്ഥലം നിര്‍മ്മിക്കപ്പെടുന്നതെന്ന് വിശ്വസിക്കുന്നതായി ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്ത്യ സിഇഒ ബല്‍ബീര്‍ സിംഗ് പറഞ്ഞു. ജീവനക്കാരുടെ മികച്ച അനുഭവത്തിന് മുന്‍ഗണന നല്‍കുന്ന സംസ്കാരം വളര്‍ത്തിയെടുക്കുന്നതിനുള്ള റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന്‍റെ പ്രതിബദ്ധതയ്ക്ക് ജിപിടിഡബ്ല്യു സര്‍ട്ടിഫിക്കേഷന്‍ തെളിവാണ്. മികവിന് പ്രചോദനമാകുന്ന ഒരു ജോലിസ്ഥലം സൃഷ്ടിക്കുന്നതിനുള്ള ടീമിന്‍റെ ശ്രമങ്ങളിലെ ഒരു സുപ്രധാന നാഴികക്കല്ല് കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ലോകത്തിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകളുടെ സാങ്കേതിക നവീകരണത്തില്‍ പങ്കാളിയാകുന്ന എഐ അധിഷ്ഠിത നൂതന ഡിജിറ്റല്‍ എഞ്ചിനീയറിംഗ് കമ്പനിയാണ് 2008-ല്‍ സ്ഥാപിതമായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്. ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍, എഐ, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി എന്നിവയില്‍ വൈദഗ്ദ്ധ്യമുള്ള ആഗോള സാങ്കേതിക നവീകരണ സേവന ദാതാവാണിത്. ഉയര്‍ന്ന ഗുണനിലവാരത്തിനും സുരക്ഷയ്ക്കുമുള്ള ഐഎസ്ഒ 9001:2015, ഐഎസ്ഒ 27001:2022, പിസിഐ ഡിഎസ്എസ്, എസ്ഒസി 2 ടൈപ്പ് 2 സര്‍ട്ടിഫിക്കേഷനുകള്‍ കമ്പനി നേടിയിട്ടുണ്ട്.

മികച്ച തൊഴിലിട സംസ്കാരമുള്ള സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന ആഗോള അതോറിറ്റിയാണ് ജിപിടിഡബ്ല്യു. ലോകത്തെമ്പാടുമുള്ള തൊഴിലിടങ്ങളുടെ നിലവാരം അളക്കാന്‍ ജിപിടിഡബ്ല്യു വിന്‍റെ സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയയിലൂടെ സാധിക്കും.
Advertisment