അമ്മ വിദേശത്ത്. മക്കള്‍ താമസിക്കുന്ന വാടക വീട്ടില്‍ പരിശോധന. തൃശൂര്‍ നെടുപുഴയില്‍ നാല് കിലോ കഞ്ചാവും 70 ഗ്രാം എംഡിഎംഎയുമായി സഹോദരങ്ങള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍

തൃശൂര്‍ നെടുപുഴയില്‍ നാല് കിലോ കഞ്ചാവും 70 ഗ്രാം എംഡിഎംഎയുമായി സഹോദരങ്ങള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍.

New Update
VGHDDJJD

തൃശൂര്‍: തൃശൂര്‍ നെടുപുഴയില്‍ നാല് കിലോ കഞ്ചാവും 70 ഗ്രാം എംഡിഎംഎയുമായി സഹോദരങ്ങള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍. തൃശൂര്‍ നെടുപുഴ സ്വദേശികളായ ആജ്ഞേയനന്‍ (19), അലന്‍ (19), അരുണ്‍ (24) എന്നിവരാണ് പിടിയിലായത്. ഇതില്‍ അലനും അരുണും സഹോദരങ്ങളാണ്. 

Advertisment

അലന്റെ വാടക വീട്ടില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്. ഉദ്യോഗസ്ഥരെ കണ്ടതും സ്ഥലത്ത് നിന്ന് രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു.


ബാംഗ്ലൂരുവില്‍ നിന്ന് ലഹരി വസ്തുകള്‍ കൊണ്ടുവന്നതെന്നും വാടക വീട്ടിലായിരുന്നു യുവാക്കളുടെ ലഹരിക്കച്ചവടമെന്നും പൊലീസ് പറയുന്നു. അലന്റെയും അരുണിന്റെയും അച്ഛന്‍ ജീവിച്ചിരിപ്പില്ല. അമ്മ വിദേശത്ത് ജോലി ചെയ്യുകയാണെന്നും പൊലീസ് പറഞ്ഞു.