ഫാസിസ്റ്റ് കാലത്തെ പ്രതിരോധം: കൊച്ചി-മുസിരിസ് ബിനാലെയിൽ ശില്പശാല

New Update
PHOTO 1 (1)

കൊച്ചി: "ഫാസിസ്റ്റ് കാലത്തെ പ്രതിരോധം സങ്കൽപ്പിക്കുക" എന്ന വിഷയത്തിൽ കൊച്ചി-മുസിരിസ് ബിനാലെയിൽ ശില്പശാല നടത്തി. ബിനാലിയിലെ പങ്കാളിത്ത കലാ സംഘമായ പാഞ്ചേരി ആർട്ടിസ്റ്റ് യൂണിയനിലെ മൗമിത ആലം, എബിസി ആർട്ട് റൂമുമായി സഹകരിച്ച് ഫോർട്ട് കൊച്ചിയിലെ ആസ്പിൻവാൾ ഹൗസിലാണ് പരിപാടി നടത്തിയത്.

ഫാസിസത്തിൻ്റെ സ്വാധീനത്തെയും പൊതുബോധം രൂപപ്പെടുത്തുന്നതിൽ പ്രചാരണങ്ങൾക്കുള്ള പങ്കിനെയും കുറിച്ച് ചർച്ചകൾ നടന്നു. ന്യൂനപക്ഷങ്ങൾ, കുടിയേറ്റക്കാർ, അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾ എന്നിവരെ പാർശ്വവൽക്കരിക്കാനും അക്രമത്തെ സാധാരണവൽക്കരിക്കാനും ഭാഷ എങ്ങനെ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് വിവിധ സെഷനുകളിൽ ചർച്ച ചെയ്തു. വിഭജന രാഷ്ട്രീയത്തിൽ നിന്ന് ഭാഷയെ വീണ്ടെടുക്കേണ്ടതിൻ്റെ ആവശ്യകത നോർത്ത് ബംഗാളിലെ ജൽപായ്ഗുരിയിൽ നിന്നുള്ള കവയിത്രിയും ഉപന്യാസകാരിയുമായ മൗമിത ആലം ചൂണ്ടിക്കാട്ടി. നിലവിലുള്ള പക്ഷപാതങ്ങൾ ഉപേക്ഷിക്കണമെന്നും ഏവരെയും ഉൾക്കൊള്ളുന്ന സംഭാഷണങ്ങളിലൂടെ കുപ്രചാരണങ്ങളെ പ്രതിരോധിക്കണമെന്നും പറഞ്ഞു.

വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്ത ശില്പശാലയിൽ ഭാഷയിലൂടെയും കലയിലൂടെയും ഫാസിസത്തിനെതിരായ പ്രതിരോധം തീർക്കുന്നതിനെക്കുറിച്ചുള്ള ആശയങ്ങൾ പങ്കുവെച്ചു. സമകാലിക സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ചുള്ള സംവാദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ബിനാലെ ഈ പരിപാടി സംഘടിപ്പിച്ചത്.

Advertisment
Advertisment