Advertisment

റുപേ സോമാലാന്റ് സീസണ്‍ അഞ്ചിന്റെ പങ്കാളിയാവും

രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യ, വിനോദ ആഘോഷങ്ങളില്‍ ഒന്നായ സോമലാന്റിന്റെ അഞ്ചാം സീസണില്‍ റുപേ പങ്കാളിയാവുന്നതോടെ ഇത് റുപെ സോമാലാന്റ് എന്ന പേരിലാവും നടത്തുക.  

New Update
RUPAY

കൊച്ചി:  രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യ, വിനോദ ആഘോഷങ്ങളില്‍ ഒന്നായ സോമലാന്റിന്റെ അഞ്ചാം സീസണില്‍ റുപേ പങ്കാളിയാവുന്നതോടെ ഇത് റുപെ സോമാലാന്റ് എന്ന പേരിലാവും നടത്തുക.  നവംബര്‍ 29 മുതല്‍ ഡിസംബര്‍ നാലു വരെ നടത്തുന്ന പ്രീ സെയില്‍ ടിക്കറ്റുകള്‍ റുപേ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമായി ലഭ്യമാക്കുകയും ചെയ്യും. 

Advertisment

2025 ജനുവരി 18 -നാവും റുപെ സോമാലാന്റിനു തുടക്കം കുറിക്കുക.  സൊമാറ്റൊ ലൈവ് പ്രഖ്യാപിച്ച റുപേ സോമാലാന്റ് ഡെല്‍ഹിക്കു പുറമെ മുംബൈ, ബെംഗലൂരു, പൂനെ, കൊല്‍ക്കൊത്ത, ജയ്പൂര്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളിലും എത്തും.

അതുല്യമായ അനുഭവങ്ങളും പുതുമകളുമായി എത്തുന്ന സോമാലാന്റിന്റെ അഞ്ചാം സീസണു വേണ്ടി സൊമോട്ടോയുമായി സഹകരിക്കാന്‍ തങ്ങള്‍ക്കേറെ ആവേശമുണ്ടെന്ന് എന്‍പിസിഐ ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ രമേഷ് യാദവ് പറഞ്ഞു. 

ഇതു കേവലം ഉല്‍സവമല്ലെന്നും ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന ഭക്ഷ്യ പാരമ്പര്യത്തിന്റേയും അത് ആധുനിക സംസ്‌കാരവുമായി ഇഴുകിച്ചേര്‍ന്നതിന്റെയും ആഘോഷം കൂടിയാണെന്നും സൊമാറ്റൊ ലൈവ് സിഇഒ സീനഹാ വില്‍കാസിം പറഞ്ഞു.

Advertisment