തെരഞ്ഞെടുപ്പ് രംഗത്തേയ്ക്കില്ല; പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടാ​ലും മ​ത്സ​രി​ക്കി​ല്ലെന്ന് എ​സ്. രാ​ജേ​ന്ദ്ര​ന്‍

New Update
s rajendran

ഇ​ടു​ക്കി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ മ​ത്സ​രി​ക്കി​ല്ലെ​ന്ന് സി​പി​എം വി​ട്ട് ബി​ജെ​പി​യി​ലെ​ത്തി​യ എ​സ്. രാ​ജേ​ന്ദ്ര​ൻ. പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടാ​ലും മ​ത്സരരം​ഗ​ത്ത് ഇ​റ​ങ്ങി​ല്ലെ​ന്നും രാ​ജേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.

Advertisment

"തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കി​ല്ല. ദേ​വി​കു​ള​ത്ത് നി​ന്ന​ല്ല എ​വി​ടെ നി​ന്നും ജ​ന​വി​ധി തേ​ടി​ല്ല. ഈ​ക്കാ​ര്യ പാ​ർ​ട്ടി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​നാ​യി തു​ട​രാ​നാ​ണ് താ​ൽ​പ​ര്യം.'- രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

മൂ​ന്നാ​റി​ൽ സ​ഹ​ക​ര​ണ ബാ​ങ്ക് തു​ട​ങ്ങി​യ​ത് രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തി​ന് വേ​ണ്ടി​യ​ല്ല. സാ​ധ​ര​ണ​കാ​രു​ടെ ന​ന്മ​ക്ക് വേ​ണ്ടി​യാ​ണ്. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി സൗ​ജ​ന്യ​മാ​യി വീ​ട് നി​ർ​മി​ക്കു​മെ​ന്നും മൂ​ന്നാ​റി​ൽ അ​ടു​ത്ത മാ​സം വ​മ്പ​ൻ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ന​ട​ത്തു​മെ​ന്നും രാ​ജേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.

മു​ന്നൂ​റോ​ളം പേ​ർ വി​വി​ധ പാ​ർ​ട്ടി​ക​ളി​ൽ നി​ന്ന് ബി​ജെ​പി​യി​ൽ അം​ഗ​ത്വം സ്വീ​ക​രി​ക്കു​മെ​ന്നും രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു. ഇ​ക്ക​ഴി​ഞ്ഞ പ​തി​നെ​ട്ടാം തീ​യ​തി​യാ​യി​രു​ന്നു രാ​ജേ​ന്ദ്ര​ന്‍ സി​പി​എം വി​ട്ട് ബി​ജെ​പി​യി​ൽ എ​ത്തി​യ​ത്.

കാ​ല​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ച്ച് വ​ന്നി​രു​ന്ന പ്ര​സ്ഥാ​ന​ത്തി​ല്‍ വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് രാ​ഷ്ട്രീ​യ മാ​റ്റ​ത്തി​ന് മു​തി​ര്‍​ന്ന​തെ​ന്ന് രാ​ജേ​ന്ദ്ര​ന്‍ പ​റ​ഞ്ഞി​രു​ന്നു.

ദീ​ര്‍​ഘ​കാ​ല രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന താ​ന്‍ ക​ഴി​ഞ്ഞ നാ​ല​ഞ്ച് വ​ര്‍​ഷ​മാ​യി പാ​ർ​ട്ടി പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ പൊ​തു​രം​ഗ​ത്ത് ഉ​ണ്ടാ​യി​രു​ന്നു. ഇ​ക്കാ​ല​യ​ള​വി​ല്‍ വ​ള​രെ​യ​ധി​കം മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ട്ടി​രു​ന്നു​വെ​ന്നും രാ​ജേ​ന്ദ്ര​ന്‍ പ​റ​ഞ്ഞി​രു​ന്നു.

Advertisment