ശബരിമലയിലെ ദിലീപിൻ്റെ വിഐപി ദർശനം: ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

New Update
dileepddddddddddddd

ശബരിമലയിൽ നടന്‍ ദിലീപും   സംഘവും  വിഐപി പരിഗണനയില്‍  ദര്‍ശനം നടത്തിയ സംഭവത്തിൽ  സ്വമേധയാ എടുത്ത ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

Advertisment

കഴിഞ്ഞ ദിവസം ശക്തമായ വിമർശനം ദേവസ്വം ബോർഡ് ഈ വിഷയത്തിൽ നടത്തിയിരുന്നു.ഹര്‍ജിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും  ശബരിമല സ്‌പെഷല്‍ കമ്മിഷണറും  ഇന്ന് വിശദമായ റിപ്പോര്‍ട്ട് നല്‍കും.

ദേവസ്വം അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ നടപടിയെടുത്തതായി എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഹൈക്കോടതിയെ അറിയിക്കും.

 

Advertisment