Advertisment

ശബരിമല തീർത്ഥാടകർക്ക് സഹായമായി ദേവസ്വം ബോർഡിൻ്റെ ഫിസിയോതെറാപ്പി സെന്ററുകള്‍

New Update
G

ശബരിമല തീർത്ഥാ’കർക്ക് സഹായമായി ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്ന  ഫിസിയോതെറാപ്പി സെൻ്ററുകൾ. ശബരി പീഠത്തിലും, സന്നിധാനത്തുമാണ് ഫിസിയോതെറാപ്പി സെന്ററുകൾ ക്രമീകരിച്ചിരിക്കുന്നത്. മല കയറിയെത്തുന്ന തീർത്ഥാടകർക്ക് ഇത് വലിയ ആശ്വാസമാണ്.ദേവസ്വം ബോർഡിൻ്റെ സഹായത്തോടെയാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.

Advertisment

മലകയറി വരുമ്പോൾ ശാരീരിക അസ്വസ്ഥതൾ കൊണ്ട് ബുദ്ധിമുട്ടുന്ന തീർത്ഥാടകർക്ക് വലിയ ആശ്വാസമാണ് ഈ ഫിസിയോതെറാപ്പി സെന്ററുകൾ നല്‍കുന്നത്.

ശബരീ പീഠത്തിലെ ഏഴാം നമ്പർ എമർജൻസി മെഡിക്കൽ സെൻ്ററിലും, സന്നിധാനത്തെ വലിയ നടപ്പന്തലിനോടു ചേർന്നുമാണ് ഫിസിയോതെറാപ്പി സെൻ്ററുകളുടെ സേവനം. ദിവസവും ഇരുനൂറോളം പേരാണ് ഇവരുടെ സഹായം തേടുന്നത്.

സെൻട്രറിൻ്റെ ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് നിർവഹിച്ചു. ശരംകുത്തിയിൽ മൂന്നും സന്നിധാനത്ത് ഒരു ഫിസിയോ തെറാപ്പിസ്റ്റുമാരാണ് ഉള്ളത്. 

Advertisment