New Update
/sathyam/media/media_files/2024/12/08/GRRsqKweOjbOdhmRKEDR.jpg)
കൊച്ചി: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ നടന്‍ ദിലീപിന് വിഐപി സൗകര്യമൊരുക്കിയെന്ന വിവാദത്തില്‍ നാല് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.
വിവാദ ദര്‍ശനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നോട്ടീസ് നല്‍കിയതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. വിശദീകരണം കേട്ട ശേഷം തുടര്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍, രണ്ട് ഗാര്‍ഡുമാര്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്
കുറച്ച് നേരത്തേക്ക് ദര്‍ശനം തടസ്സപ്പെട്ടുവെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ദര്‍ശനം തടസ്സപ്പെട്ടത് തെറ്റാണ്.
ദിലീപിന് മുറി അനുവദിച്ചതില്‍ ഒരു ക്രമക്കേടും ഇല്ല. സ്വാഭാവിക നടപടി മാത്രമാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്കടക്കം റൂം അനുവദിക്കാറുണ്ടെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി.