New Update
/sathyam/media/media_files/2025/06/13/pGask1jF9eH40HkTRDn1.jpg)
പത്തനംതിട്ട: ശബരിമലയിൽ ഭക്തർക്കു ഇടയിലേക്ക് ട്രാക്ടർ പാഞ്ഞു കയറി അപകടം. സ്വാമി അയ്യപ്പൻ റോഡിലാണ് അപകടമുണ്ടായത്. സംഭവത്തിൽ 2 കുട്ടികൾ ഉൾപ്പെടെ 9 പേർക്ക് പരിക്കേറ്റു.
Advertisment
ഇതിൽ രണ്ട് പേരുടെ നില ​ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റവരിൽ മൂന്ന് പേർ മലയാളികളാണ്. നാല് ആന്ധ്ര സ്വദേശികൾക്കും രണ്ട് തമിഴ്നാട് സ്വദേശികൾക്കുമാണ് പരിക്കേറ്റ മറ്റുള്ളവർ. മാലിന്യവുമായി പോയ ട്രാക്ടറാണ് അപകടത്തിൽപ്പെട്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us