/sathyam/media/media_files/2026/01/14/sabarimala-2026-01-14-06-21-59.jpg)
തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​ത്ത് സ​ന്നി​ധാ​ന​ത്ത് നി​യോ​ഗി​ച്ചി​രു​ന്ന ദി​വ​സ​വേ​ത​ന​ക്കാ​ർ പ​ല​ത​വ​ണ​യാ​യി ല​ക്ഷ​ങ്ങ​ള്‍ വീ​ട്ടി​ലേ​ക്ക് അ​യ​ച്ച സം​ഭ​വ​ത്തി​ൽ ദേ​വ​സ്വം വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
എ​ല്ലാ ദി​വ​സ​വേ​ത​ന​ക്കാ​രു​ടെ​യും മു​ഴു​വ​ൻ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ക​യാ​ണ് വി​ജി​ല​ൻ​സ്.
സ​ന്നി​ധാ​ന​ത്തെ ര​ണ്ട് ബാ​ങ്കും പോ​സ്റ്റ് ഓ​ഫീ​സ് വ​ഴി​യും ജീ​വ​ന​ക്കാ​ർ ദി​വ​സ​വും പ​ണം അ​യ​ച്ചു എ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.
ദി​വ​സ​വേ​ത​ന​ക്കാ​ർ​ക്കു​ള്ള പ​ണം സീ​സ​ണ്‍ ക​ഴി​ഞ്ഞ് അ​ക്കൗ​ണ്ടി​ലേ​ക്ക് നേ​രി​ട്ടാ​ണ് ദേ​വ​സ്വം ന​ൽ​കു​ന്ന​ത്.
അ​തി​നു മു​ൻ​പു​ത​ന്നെ വ​ലി​യ തു​ക അ​യ​ച്ചെ​ങ്കി​ൽ അ​ത് അ​ന​ധി​കൃ​ത സ​മ്പാ​ദ്യ​മെ​ന്നാ​ണ് വി​ജി​ല​ൻ​സ് വി​ല​യി​രു​ത്ത​ൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us