Advertisment

ശബരിമലയില്‍ തീര്‍ത്ഥാടക പ്രവാഹം. കഴിഞ്ഞദിവസം ദര്‍ശനം നടത്തിയത് ഒരു ലക്ഷത്തില്‍പരം ഭക്തര്‍

ശബരിമലയില്‍ തീര്‍ത്ഥാടക പ്രവാഹം തുടരുന്നു.

New Update
sabarimala12

ശബരിമല: ശബരിമലയില്‍ തീര്‍ത്ഥാടക പ്രവാഹം തുടരുന്നു. വാരാന്ത്യം ആയതിനാല്‍ സന്നിധാനത്ത് ഇന്നും നാളെയും തിരക്ക് വര്‍ധിക്കാനാണ് സാധ്യത. കഴിഞ്ഞദിവസം ഒരു ലക്ഷത്തില്‍ പരം ഭക്തര്‍ ദര്‍ശനം നടത്തി. 

Advertisment

മകരവിളക്ക് തീര്‍ത്ഥാടനം ആരംഭിച്ച ശേഷം മൂന്നാം തവണയാണ് ദര്‍ശനം നടത്തിയവരുടെ എണ്ണം ഒരു ലക്ഷം കവിയുന്നത്.


 വെള്ളിയാഴ്ച 1,00,1 76 പേര്‍ ദര്‍ശനം നടത്തി. സ്പോട്ട് ബുക്കിംഗ് വഴി 26, 570 പേരും പുല്ലുമേട് വഴി 4,731 തീര്‍ത്ഥാടകരും സന്നിധാനത്തെത്തി. 


തിരക്ക് വര്‍ധിക്കുമ്പോഴും സുഗമമായ ദര്‍ശനത്തിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഇന്നും 70000 പേര്‍ വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്തിട്ടുണ്ട്.


ശനി, ഞായര്‍ ദിവസങ്ങളില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്താനാണ് സാധ്യത.

 

Advertisment