/sathyam/media/media_files/2025/10/04/gold-plste-2025-10-04-15-00-13.jpg)
കൊല്ലം : ശബരിമല ക്ഷേത്രത്തില്‍ നിന്നും കൂടുതല്‍ സ്വര്‍ണ്ണം കവര്‍ച്ച ചെയ്യപ്പെട്ടതായി കണ്ടെത്തല്‍. ഏഴു പാളികളിലെ സ്വര്‍ണ്ണം കവര്‍ന്നു.
പ്രഭാ മണ്ഡലത്തിലെ സ്വര്‍ണ്ണവും കൊള്ളയടിച്ചു. കട്ടിളപ്പാളിക്ക് മുകളിലെ ശിവരൂപം, വ്യാളി രൂപം എന്നിവയില്‍ പൊതിഞ്ഞ സ്വര്‍ണ്ണവും കൊള്ളയടിച്ചതായി പ്രത്യേക അന്വേഷണ സംഘം കൊല്ലം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചാണ് സ്വര്‍ണം വേര്‍തിരിച്ചതെന്നും എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു.
രാസലായനി ഉപയോഗിച്ച് വേര്‍തിരിച്ചെടുത്ത സ്വര്‍ണ്ണം ബെല്ലാരിയിലെ സ്വര്‍ണ്ണവ്യാപാരിക്ക് കൈമാറിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
12 ദ്വാരപാലക പാളികള്‍, 2 കട്ടിളപ്പാളികള്‍ എന്നിവയ്ക്ക് പുറമേയാണ് ഏഴു പാളികളിലുള്ള സ്വര്‍ണ്ണവും അടിച്ചു മാറ്റിയത്.
നിലവില്‍ കണ്ടെടുത്തതിനേക്കാള്‍ കൂടുതല്‍ സ്വര്‍ണ്ണം ഇനിയും കണ്ടെത്തേണ്ടതുണ്ടെന്നും എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us